തപാലില്‍ വന്ന കത്ത് തുറന്ന നോക്കിയ ട്രംപിന്റെ മരുമകള്‍ ആ‍ശുപത്രിയില്‍

ന്യൂയോര്‍ക്ക്, ചൊവ്വ, 13 ഫെബ്രുവരി 2018 (12:40 IST)

  US President Donald Trump , Donald Trump , Vanessa , mail containing , police , ഡൊണാള്‍ഡ് ട്രംപ് , ആശുപത്രി , ട്രംപ് ജൂനിയര്‍ , വനീസ , തപാല്‍ , പൊടി , ആശുപത്രി

തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.  

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കുമ്പോഴാണ് കത്തിനൊപ്പമുണ്ടായിരുന്ന പൊടി വനീസയുടെ ശരീരത്തില്‍ വീണത്. തുടര്‍ന്ന് വനീസയ്‌ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മനം പുരുട്ടലും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയായിരുന്നു.

എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി.

ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഡൊണാള്‍ഡ് ട്രംപ് ആശുപത്രി ട്രംപ് ജൂനിയര്‍ വനീസ തപാല്‍ പൊടി Police Vanessa Donald Trump Mail Containing Us President Donald Trump

വാര്‍ത്ത

news

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി; മരണസംഖ്യ അഞ്ചായി, 11 പേർക്കു പരുക്ക് - മരണസംഖ്യ വര്‍ദ്ധിച്ചേക്കും

കൊച്ചിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. ...

news

ബാർകോഴക്കേസ്: മാണിക്കെതിരെ കേസ് നടത്തിയാൽ ബാറുകൾ തുറക്കാമെന്ന് സിപിഎം ഉറപ്പ് നൽകി; മറുകണ്ടം ചാടി ബിജു രമേശ്

ബാർകോഴക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാർകോഴക്കേസ് ഒഴിവാക്കി കെഎം ...

news

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ...