ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍, ഞായര്‍, 26 നവം‌ബര്‍ 2017 (09:55 IST)

Hafiz Saeed , Pakistan , America , Donald trump , ഹാഫിസ് സയീദ് , അമേരിക്ക , പാകിസ്ഥാന്‍ , ഡൊണാള്‍ഡ് ട്രം‌പ്

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഭീകരവാദി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച പാക് നടപടിക്കെതിരയാണ് രംഗത്തെത്തിയത്. സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടെന്നുതന്നെ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. 
 
ഇതിനാവശ്യമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹാഫിസ് സയീദ് അമേരിക്ക പാകിസ്ഥാന്‍ ഡൊണാള്‍ഡ് ട്രം‌പ് Pakistan America Hafiz Saeed Donald Trump

വാര്‍ത്ത

news

പ്രതിഷേധാഗ്നിയില്‍ പാ​ക് ത​ല​സ്ഥാനം; സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ​ക്കു വി​ല​ക്ക് - ലാഹോറിലെ തെ​രു​വു​യു​ദ്ധം രൂക്ഷമാകുന്നു

പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം ...

news

വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ...

news

വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ - കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍ !

വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

news

ലോകസുന്ദരി മാത്രമല്ല, കിടിലന്‍ നര്‍ത്തകി കൂടിയാണ് മാനുഷി ഛില്ലര്‍ - ഡാൻസ് വൈറലാകുന്നു

നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ച സുന്ദരിയാണ് ...

Widgets Magazine