ബസ്​ടെർമിനലിനടുത്ത് ഇരട്ടസ്ഫോടനം; മൂന്ന് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഇന്തോനേഷ്യയിൽ ഇരട്ടസ്ഫോടനം

Jakarta, Asia Pacific, Indonesia, ISIS, ജകാർത്ത, ഇരട്ടസ്ഫോടനം, മര്‍ണം, പൊലീസ്, ഐ എസ്
ഇന്തോനേഷ്യ| സജിത്ത്| Last Modified വ്യാഴം, 25 മെയ് 2017 (07:55 IST)
ബസ്​ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ നിരവധി മരണം. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയണ്​സംഭവം. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫിസറും ചാവേറുമുണ്ടെന്നാണ് കരുതുന്നത്.

കംപൂങ്​മെലായു ടെർമിനലിലാണ്​സ്ഫോടനമുണ്ടായത്​. വെറും പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ്​രണ്ട്​ ചാവേറുകൾ ആക്രമണം നടത്തിയത്​​. നിരവധി പേർക്ക്​പരിക്കേറ്റു​. പരിക്കേറ്റവരിൽ രണ്ട്​പൊലീസ്​ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :