തോറ്റു കൊടുക്കാൻ ഇഷ്ടമില്ലായിരുന്നു, പരാജയത്തിൽ നിന്നും ഉദിച്ചുയർന്ന പക്ഷി - തെരേസ മെയ്

മാർഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടന്റെ തലപ്പത്ത് ഒരു വനിത. ബ്രിട്ടനിലെ ഉരുക്കു വനിത എന്നാണ് മാര്‍ഗരറ്റ്താച്ചര്‍ അറിയപ്പെട്ടിരുന്നത്. ബ്രിട്ടനിലെ അടുത്ത ഉരുക്ക് വനിത ആരെന്ന ചോദ്യത്തിന് ഉത്തരമാണ് തെരേസ മ

മാർഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടന്റെ തലപ്പത്ത് ഒരു വനിത. ബ്രിട്ടനിലെ ഉരുക്കു വനിത എന്നാണ് 
മാര്‍ഗരറ്റ് താച്ചര്‍ അറിയപ്പെട്ടിരുന്നത്. ബ്രിട്ടനിലെ അടുത്ത ഉരുക്ക് വനിത ആരെന്ന ചോദ്യത്തിന് ഉത്തരമാണ് തെരേസ മെയ്. ആഭ്യന്തര സെക്രട്ടറിയായിരുന്നു തെരേസ മെയ്. 
 
മത്സരത്തിൽ നിന്നും ആൻഡ്രിയ ലീഡ്സം പിന്മാറിയതോടെയാണ് തെരേസ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. തെരേസയുടെ ഏക എതിരാളിയായിരുന്നു ആൻഡ്രിയ. മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെയായിരുന്നു ആന്‍ഡ്രിയയുടെ നാടകീയമായ പിന്മാറ്റം. എന്നാൽ ആൻഡ്രിയയുടെ തീരുമാനം വ്യക്തമായതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മെയ് ആണെന്ന് ഉറപ്പിക്കപ്പെടുകയായിരുന്നു.
 
1956 ഒക്ടോബർ ഒന്നിനാണ് തെരേസ ജനിച്ചത്. സായ്ദീ മേരി- ഹുബേർട്ട് ബ്രാസിയർ ദമ്പതികളുടെ ഒരെയൊരു മകളാണ് തെരേസ. വളർന്നതും പഠിച്ചതുമെല്ലാം ജന്മനാട്ടിൽ തന്നെയായിരുന്നു. തെരേസയുടെ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. പഠനത്തിന് ശേഷം 1977 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നു തെരേസ. 
 
രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ട വ്യക്തിയാണ് തെരേസ. 1981ൽ പിതാവും 1982ൽ മാതാവും നഷ്ടപ്പെട്ട തെരേസയുടെ ബാക്കി ജീവിതം രാഷ്ട്രീയമായിരുന്നു. രണ്ട് തവണ പരാജയത്തിന്റെ രുചി അറിഞ്ഞതിനുശേഷമായിരുന്നു എം പിയായിട്ട് 1997 ൽ തെരേസ തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 16വരെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായിരുന്നു തെരേസ.
 
രാഷ്ട്ര സേവനത്തിനും പൊതുപ്രവർത്തനത്തിനുമായിരുന്നു അവർ പിന്നീട് പ്രാധാന്യം നൽകിയിരുന്നത്. തോൽവികളും പരാജയങ്ങളും ഒരു പരിമിതികാൾ അല്ലെന്ന് തെളിയിക്കുകയായിരുന്നു അവർ. പരായപ്പെടാനോ തോറ്റു കൊടുക്കാനോ ഇഷ്ടമില്ലാതിരുന്ന തെരേസയ്ക്ക് രാഷ്ട്രീയം ജീവിതമായി മാറുകയായിരുന്നു.
 
മാതാപിതാക്കളുടെ മരണത്തിന് ശേഷം കോളജ് പഠനത്തിനിടെ പരിചയപ്പെട്ട ഫിലിപ് മെയെ അവർ ചെയ്തു. ഇരുവർക്കും കുട്ടികളില്ല. ചെറുപ്പം മുതലേ ഉള്ള പ്രമേഹ രോഗമാണ് തനിയ്ക്ക് അമ്മയാകാൻ കഴിയാത്തതിന്റെ കാരണമെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ തെരേസ തന്നെയാണ് വ്യക്തമാക്കിയത്. 
 
26 വർഷത്തിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഒരു വനിത എത്തുന്നത്. 2010 മുതല്‍ സ്ഥാനം വഹിക്കുന്ന മെയ് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു പരിചയമുളള വനിതയാണ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുളളില്‍ നടത്തിയ വോട്ടെടുപ്പില്‍ 199 വോട്ടുകളാണ് തെരേസ മെയ്ക്ക് ലഭിച്ചത്. ബ്രെക്‌സിറ്റ് സംഭവത്തില്‍ ആദ്യം പ്രതികൂലമായും പിന്നീട് അനുകൂലമായുമാണ് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.       
 
      
aparna shaji| Last Updated: വ്യാഴം, 14 ജൂലൈ 2016 (12:26 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :