ക്രിസ്തുമസ് അപ്പൂപ്പന്‍ മിഠായി വിതരണം ചെയ്യാന്‍ പാടില്ലെന്ന് വി എച്ച് പി

റാ‍യ്പൂര്‍| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (10:45 IST)
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സ്കൂളുകളില്‍ ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കരുതെന്ന് വി എച്ച് പി. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇത് നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതുകൂടാതെ മറ്റു പല നിര്‍ദ്ദേശങ്ങളും വി എച്ച് പി മിഷനറി സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്കൂള്‍ പ്രന്‍സിപ്പല്‍ മാരായ വൈദികരെ പ്രചാര്യ അല്ലെങ്കില്‍ ഉപപ്രചാര്യ എന്നെ വിളിക്കാവു എന്നും നിര്‍ദ്ദേശമുണ്ട്.മിഷനറി സ്‌കൂളുകളില്‍ ഹിന്ദു ദേവതയായ സരസ്വതിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട് ഇത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അംഗീകരിച്ചു.

പ്രശ്ന പരിഹാരത്തിനായാണ് ചില വിട്ടുവീഴ്ചകള്‍ ചെയ്തതെന്നും ക്രിസ്ത്യാനികള്‍ അല്ലാത്ത വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ പ്രചാര്യ എന്നു വിളിക്കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും മാനേജ്മെന്റ് അധികൃതര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :