ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; തായ്‌ ഗുഹയിൽ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ചു

ചൊവ്വ, 10 ജൂലൈ 2018 (17:46 IST)

ചിയാങ് റായ്: ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ തായ് ഗുഹയിൽ കുടുങ്ങിയ 13 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നീട്ടില്ലെങ്കിലും രക്ഷാ സേനയെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളും അന്തരാഷ്ട്ര മാധ്യമങ്ങളുമാണ് വാരിത്ത പുറത്തു വിട്ടിരിക്കുന്നത്. 
 
അവസാനമായി ഒരു കോച്ചും ഒരു കുട്ടിയുമടക്കം രണ്ട് പേരെ മാത്രമേ പുറത്തെത്തിക്കാൻ ഉണ്ടായിരിന്നുള്ളു. കഠിനമായ മഴയേയും മറ്റു തടസങ്ങളേയും അവഗണിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്. 19 ഡൈവർ മാരാണ് രക്ഷാ പ്രവർത്തനത്തിനായി ഇന്ന് ഗുഹക്കകത്തേക്ക് പോയത്. 
 
കഴിഞ്ഞ മാസം 23നാണ് 12 കുട്ടികളും ഇവരുടെ കോച്ചു ഗുഹക്കുള്ളിൽ അകപ്പെട്ടത്. രക്ഷാ പ്രവർത്തകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി ഇന്നലെയാണ് ആദ്യ കുട്ടിയെ ഗുഹയിൽ നിന്നും പുറത്തെത്തിക്കാനായത്. രക്ഷപ്പെടുത്തിയ കുട്ടികളെ വിദഗ്ധ ചികിത്സ നൽകി വരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. ...

news

പുക പരിശോധന സർട്ടിഫിക്കെറ്റ് ഇല്ലാതെ ഇനി വാഹനം ഇൻഷൂർ ചെയ്യാനാകില്ല

പുക പരിശോധിച്ച സർട്ടിഫിക്കെറ്റ് ഇല്ലെങ്കിൽ ഇനിമുതൽ വഹനം ഇൻഷൂർ ചെയ്യാനാകില്ല. ഇതു ...

news

പി രാജുവിനെ തള്ളി കാനം; പ്രസ്ഥാവന കുറ്റക്കാരെ സഹായിക്കുന്നത്

എസ് എഫ് ഐക്കെതിരെ സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു നടത്തിയ പ്രസ്ഥാവന തള്ളി സി പി ...

news

വീട്ടുജോലി വാഗ്ദാനം ചെയ്ത് മസ്കറ്റിലെത്തിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശിനി പരാതി നൽകി

വീട്ടുജോലി വാഗ്ദാനം നൽകി മസ്കറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയതായി കൊല്ലം സ്വദേശിനിയുടെ ...