‘വിശക്കുന്നു, പന്നിയിറച്ചിയും ചോറും വേണം’; മരണ ഗുഹയില്‍ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആവശ്യത്തിനു മുന്നില്‍ പകച്ച് ഡോക്‍ടര്‍മാര്‍

ബാങ്കോക്ക്, ചൊവ്വ, 10 ജൂലൈ 2018 (08:51 IST)

   tang luang cave , escape opperion , tang luang , താം ലുവാങ് ഗുഹ , പന്നിയിറച്ചി , തായ്‌ലന്‍ഡ് ,
അനുബന്ധ വാര്‍ത്തകള്‍

ലോകം കാത്തിരുന്ന വാര്‍ത്തകളാണ് തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. താം ലുവാങ് ഗുഹയിൽ നിന്ന് കുട്ടികള്‍ ഓരോരുത്തരായി പുറത്തുവരുമ്പോള്‍ കണ്ണീരും പ്രാര്‍ഥനയുമായി സമയം തള്ളി നീക്കയവര്‍ സന്തോഷത്തിലാണ്.

എന്നാല്‍ പരിശീലകനും നാലു കുട്ടികളും ഗുഹയ്‌ക്കുള്ളിലാണ്. ഇവരെ രക്ഷിക്കാന്‍ തീവ്ര ശ്രമമാണ് നടക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള നരോങ് സാക്ക് വ്യക്തമാക്കി.

ഒന്നാല്‍ ഘട്ടത്തില്‍ സാഹസിക നീക്കത്തിലൂടെ പുറത്തെത്തിച്ച കുട്ടികള്‍ ഡോക്‍ടര്‍മാരോട് ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പന്നിയിറച്ചിയും ചോറും കൊണ്ടുണ്ടാക്കുന്ന തായ്‌ലന്‍ഡിന്റെ തനതായ വിഭവമായ ‘പാഡ് ക്ര പാവോ’ വേണമെന്നായിരുന്നു ഉറക്കമുണര്‍ന്ന കുട്ടികള്‍ പറഞ്ഞത്.

എന്നാൽ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാൻ സമയമായില്ലെന്നും ആവശ്യപ്പെട്ട വിഭവം എത്തിച്ചു തരുമെന്നും ഡോക്‍ടര്‍മാര്‍ കുട്ടികളെ അറിയിച്ചു.

മോൻഖോൽ ബൂൻപിയം (13), പ്രജക് സുതം (15), നട്ടവൂട്ട് തകംസയ് (14), പീപത് ബോധു (15) എന്നിവരാണ് ആദ്യം രക്ഷപ്പെടുത്തിയ സംഘത്തിലുള്ളവർ. മറ്റുകുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇപ്പോള്‍ ഗുഹയ്‌ക്കുള്ളിലുള്ള കുട്ടികളെയും പരിശീലകനെയും ചേംബർ-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായും വിവരമുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ഗുഹാമുഖത്തേക്കുള്ളത്.

കനത്ത മഴയെ അവഗണിച്ച് ബാക്കിയുള്ള ഏഴ് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളയുന്നത് തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാറിന് പിന്നാലെ കാറ്റാടി യന്ത്രത്തിന്റെ തട്ടിപ്പ്; സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റുവാറണ്ട്

വൻ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാർ തട്ടിപ്പിന് പിന്നാലെ മറ്റൊരു തട്ടിപ്പിൽപെട്ട് സരിത എസ് ...

news

'ഇത് സീരിയൽ നടിയുടെ മാത്രം പ്രശ്നമല്ല, തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്നമാണ്': ശാരദക്കുട്ടി

ഉപ്പും മുളകും സംവിധായകൻ ഉണ്ണികൃഷ്‌ണാനെതിരെ നിഷ സാരംഗ് നടത്തിയ പരാമർശം സീരിയൽ നടിയുടെ ...

news

കനത്ത മഴ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയെത്തുടർന്ന് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടല്‍ ...

news

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പിനെതിരെ കേസെടുത്തു - അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ...

Widgets Magazine