ശസ്ത്രക്രിയയ്‌ക്കെത്തുന്ന സ്‌ത്രീകളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേരെഴുതി ചേര്‍ക്കുന്ന ഡോക്‍ടര്‍ പിടിയില്‍

ശസ്ത്രക്രിയയ്‌ക്കെത്തുന്ന സ്‌ത്രീകളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേരെഴുതി ചേര്‍ക്കുന്ന ഡോക്‍ടര്‍ പിടിയില്‍

 Hospital , patients , surgeon , women patients , സ്‌ത്രീ രോഗി , ശസ്ത്രക്രിയ , ആന്തരികാവയവം , പൊലീസ് , ആശുപത്രി
ബെര്‍മിങ്‌ഹാം| jibin| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (16:00 IST)
ശസ്ത്രക്രിയയ്‌ക്കിടെ സ്‌ത്രീകളായ രോഗികളുടെ ആന്തരികാവയവങ്ങളില്‍ സ്വന്തം പേരെഴുതി ചേര്‍ക്കുന്ന ഡോക്‍ടര്‍ പിടിയില്‍. ബര്‍മിങ്ഹാമിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധനായ സൈമണ് ആണ് പിടിയിലായത്.

ശസ്ത്രക്രിയയ്‌ക്കെത്തുന്ന സ്‌ത്രീ രോഗികളുടെ ആന്തരികാവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ര്ടിക് ബീം പതിപ്പിച്ച് എഴുതുന്ന രീതിയായിരുന്നു വര്‍ഷങ്ങളായി സൈമണ്‍ തുടര്‍ന്നു വന്നിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതിനാല്‍ രോഗികള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

കരള്‍ രോഗം ബാധിച്ച ഒരു യുവതിയെ സൈമണ്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയാക്കിയതോടെയാണ് വിവരം പുറത്തായത്.
ശസ്‌ത്രക്രിയയ്‌ക്കു ശേഷം യുവതിക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇവരെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് നടന്ന പരിശോധനയിലാണ് ആന്തരികാവയവങ്ങളില്‍ അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നതായി വ്യക്തമായത്.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സൈമന്‍ പിടിയിലായത്.

ആശുപത്രി നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം കുറ്റം സമ്മതിച്ചതോടെ സൈമണിനെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. ഇയാള്‍ക്കെതിരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയില്ല.

അതേസമയം, സൈമണ്‍ കൂടുതല്‍ രോഗികളുടെ ആന്തരികാവയവങ്ങളിലും പേര് എഴുതി ചേര്‍ത്തിട്ടുണ്ടോ എന്ന സംശയത്തിലാണ് ആശുപത്രി അധികൃതര്‍. വിദഗ്ദനായ അദ്ദേഹം 2010ല്‍ വിമാന അപകടത്തില്‍ പെട്ടയാളുടെ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയതോടെയാണ് ലോകശ്രദ്ധ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :