'ആത്മഹത്യാ ടൂറിസം' കൊഴുക്കുന്നു, ഖജനാവ് നിറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

ലണ്ടന്‍| VISHNU.NL| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (15:44 IST)
ജീവിതാന്ത്യം ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ വച്ചായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായും മനൊഹരമായ ഭൂമികയില്‍ വച്ച് സ്വയം ജീവനുപേക്ഷിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡ് അനൌദ്യൊഗികമായി നടത്തുന്ന ആത്മഹത്യാ ടൂറിസം പ്രചാരത്തിലാകുന്നു. ആളുകള്‍ കൂടുന്നതനുസരിച്ച ഖജനാവ് നിറയുന്നതിനാല്‍ സര്‍ക്കാരും ഇതിന്നും കണ്ടഭാവം നടിക്കുന്നുമില്ല.

ജര്‍മ്മന്‍കാരും ബ്രിട്ടീഷുകാരുമാണ്
സ്വിറ്റ്സര്‍ലന്‍ഡില്‍ ചെയ്യാനായി എത്തുന്നവരില്‍ അധികവും. ഇവിടെ ആത്മഹത്യ ചെയ്യാനെത്തുന്നവരെ സഹായിക്കാനായി നിരവധി സംഘടനകളുമുള്ളതിനാല്‍ നിരവധി അളുകളാണ് പ്രായഭേധമന്യേ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഒഴുകുന്നത്. മരിക്കാന്‍ അവകാശം നല്‍കുന്ന ആറിലധികം സംഘടനകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ട്‌. ഇതില്‍ നാലെണ്ണവും മറ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌ സഹായം നല്‍കുന്നത്‌.

അതുകൊണ്ട് തന്നെ ആത്മഹത്യാ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2009 നും 2012 നും ഇടയില്‍ രണ്ടു മടങ്ങ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
31 വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 2008 നും 2012 നും ഇടയില്‍ മരിക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിരുന്നു. ഇതില്‍ ജര്‍മ്മനിയില്‍ നിന്നും 268 പേരുണ്ടായിരുന്നു. യുകെയില്‍ നിന്നും 126, എന്നിവരായിരുന്നു ഇതില്‍ മൂന്നില്‍ രണ്ടും.

ഫ്രാന്‍സ്‌ (66), ഇറ്റലി (44), അമേരിക്ക (21), ഓസ്‌ട്രിയ (14), കാനഡ (12), സ്‌പെയിന്‍, ഇസ്രായേല്‍ (എട്ട്‌ വീതം) എന്നിങ്ങനെയാണ്‌ മരിക്കാനെത്തിയവരുടെ കണക്കുകള്‍.ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ കാശുമുടക്കി ചാകാന്‍ പോകാന്‍ അധികമാര്‍ക്കും താല്‍പ്പര്യമില്ലാത്തതിനാല്‍ ഇന്ത്യക്കാരുടെ എണ്ണം തുലോം കുറവാണെന്നു മാത്രം.

മരണത്തിനായി പലരും തെരഞ്ഞെടുക്കുക സോഡിയം പെന്റോബാര്‍ബിറ്റലാണ്‌. എന്നാല്‍ ഹീലിയം ശ്വസിച്ച് മരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും കുറവല്ല. 23 നും 97 നും ഇടയില്‍ പ്രായക്കാരാണ്‌ കൂടുതലായും മരിക്കാനായി എത്തുന്നത്. എന്നാല്‍ ജീവിതമവസാനിപ്പിക്കാനെത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. 58 ശതമാനം.

ഞരമ്പ്‌രോഗമുള്ളവര്‍, പാരാലിസിസ്‌ വന്നവര്‍, പാര്‍ക്കിന്‍സണ്‍, മറ്റ്‌ മാറാരോഗമുള്ളവര്‍ എന്നിവരാണ്‌ കേസില്‍ പകുതിയും. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ സ്വിറ്റ്സര്‍ലന്‍ഡ്കാര്‍ക്ക് ആത്മഹത്യകളില്‍ വിശ്വാസം നഷ്ടപ്പെടുന്നതായാണ് വിലയിരുത്തല്‍. 2008 നും 2012 നും ഇടയില്‍ ആത്മഹത്യ ചെയ്യാന്‍ സഹായം തേടിയവരില്‍ 611 പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ളവരായിരുന്നില്ലെന്നാണ്‌ പഠനം പറയുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :