മുസ്‍ലിം പള്ളിക്കുനേരെ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

കാബൂള്‍, ബുധന്‍, 2 ഓഗസ്റ്റ് 2017 (09:05 IST)

Asia ,  Afghanistan ,  Security , Suicide bomber , Shia mosque , മുസ്‍ലിം പള്ളി , അഫ്ഗാനിസ്ഥാന്‍ , ചാവേറാക്രമണം

അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അറുപതിലേറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 
 
പ്രാർഥന നടക്കുന്ന സമയത്ത് ഒരാൾ പള്ളിയുടെ അകത്തേക്ക് തോക്കുമായി പ്രവേശിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഈ സമയം മറ്റൊരാൾ ചാവേർ സ്ഫോടനം നടത്തിയതായും പൊലീസ് പറയുന്നു. ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ചാവേറും പളളിയില്‍ കയറി വെടിവയ്ച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇറാൻ അതിർത്തിയോടു ചേർന്ന പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഹണീ ബി 2വിന് എതിരായ കേസ്: ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും ജാമ്യാപേക്ഷ നല്‍കി, മുന്‍കൂര്‍ ജാമ്യം അനുവധിക്കരുതെന്ന് പൊലീസ്

നടിയോട് ലൈംഗിക ചുവയുള്ള ബ്ഭാഷയില്‍ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും ...

news

ദിലീപിന് തല്‍ക്കാലം ആശ്വസിക്കാം; ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റമല്ലെന്ന് സര്‍വേ വിഭാഗം

നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റമല്ലെന്ന് ...

news

ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ...