വിഡ്ഢിത്തം ഒരു വൈറസ് രോഗമാണ്!!!

വൈറസ്, വിഡ്ഢിത്തം, ആരോഗ്യം, തലച്ചോര്‍
VISHNU.NL| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (16:01 IST)
മന്തന്‍, പൊട്ടന്‍, വിഡ്ഢി, തുടങ്ങി മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടുന്നവരെ വിളിക്കുന്ന നിരവധി പേരുകള്‍ ഉണ്ട്. എന്നാല്‍ മനുഷ്യന്‍ എന്തുകൊണ്ടാണ് ഇത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടൊ? മനുഷ്യന് ചിന്താശേഷിയും ഉയര്‍ന്ന ബുദ്ധിയുമുണ്ടായിട്ടും അവന്‍ മണ്ടത്തരങ്ങള്‍ കാണിച്ചുകൂട്ടുന്നു. ഇതിനു കാരണമെന്താണ്, എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടൊ?

എന്നാല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ചിന്തിക്കുക മത്രമല്ല അതിനുള്ള കാരനവും കണ്ടെത്തിയിരിക്കുന്നു. നമ്മള്‍ കാണിക്കുന്ന മണ്ടത്തരങ്ങള്‍ ഒരു വൈറസ് ബാധയാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്! സ്റ്റുപിഡ് വൈറസ് എന്നാണ് കക്ഷിക്ക് ഗവേഷകര്‍ നല്‍കിയ പേര്. പേരു പോലെ തന്നെ മനുഷ്യരെ കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിപ്പിക്കുകയാണ് ഈ വൈറസിന്‍െറ ഹോബിയെന്നാണ് യു എസിലെ ശാസ്ത്രഞ്ജര്‍ പറയുന്നത്.

ഈ വിസ്മയകരമായ കണ്ടെത്തല്‍ നടത്തിയത് ജോണ്‍ ഹോപ്കിന്‍സ് മെഡിക്കല്‍ സ്കൂള്‍ ആന്‍ഡ് യൂണിവേഴ്സിറ്റി ടീം ആണ്. ഈ സ്റ്റുപിഡ് വൈറസുകള്‍ ആല്‍ഗ വൈറസ് വിഭാഗത്തില്‍ പെടുന്നവയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ബുദ്ധിപരമയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തലച്ചോറിലെ കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങളെ ഈ ആല്‍ഗ വൈറസുകള്‍ തടയുമെന്നും. അതിനാല്‍ വിവേചന ബുദ്ധിയും സ്ഥലകാലവും മറന്ന് മനുഷ്യര്‍ മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മനുഷ്യശരീരത്തില്‍ അനേകം സൂക്ഷ്മ ജീവികള്‍ വസിക്കുന്നുണ്ടെന്നും. അവ മനുഷ്യരുടെ വിവേചന ബുദ്ധിയെയും, സ്വഭാവത്തെയും വിപരീതമായി ബാധിക്കുമെന്നും നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് സ്റ്റുപിഡ് വൈറസിന്റെ കണ്ടുപിടുത്തം. തൊണ്ണൂറോളം ആളുകളെ മുന്‍നിര്‍ത്തിയാണ് സ്റ്റുപിഡ് വൈറസിനെ പറ്റി ഗവേഷകര്‍ പഠിച്ചത്. എന്നാല്‍ ഗവേഷകരുടെ ഫലങ്ങള്‍ ഇതുവരെ അംഗീകരിക്കപ്പെട്ടതായി വാര്‍ത്തകളില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :