ദ്യോകോവിച്ചിനും അടിതെറ്റി; യു എസ് ഓപ്പണ്‍ കിരീടം വാവറിങ്കയ്ക്ക്

അട്ടിമറി: യു എസ് ഓപ്പണ്‍ കിരീടം വാവറിങ്കയ്ക്ക്

ന്യൂയോര്‍ക്| Last Updated: തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (10:36 IST)
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന് അടിപതറി. യു എസ് ഓപ്പണ്‍ ടെന്നിസ് പുരുഷവിഭാഗത്തില്‍ സ്റ്റാന്‍ വാവറിങ്കയ്ക്കു മുന്നില്‍ പതറി പോയപ്പോള്‍ വാവറിങ്ക ആദ്യ യു എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

നാലു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് വാവാറിങ്ക വിജയം സ്വന്തമാക്കിയത്. ആദ്യസെറ്റ്
ദ്യോകോവിച്ച് 7-6ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍, മൂന്നാം റാങ്കുകാരനായ വാവറിങ്ക തുടര്‍ന്നുള്ള മൂന്നു സെറ്റുകളും നേടി. 4-6, 5-7, 3-6.

ഇതോടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാമാണ് മുപ്പത്തൊന്നുകാരനായ സ്വിസ് താരം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :