ഒരു സംശയവും തോന്നാതെ കാണുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യാം; തകര്‍പ്പന്‍ സണ്‍ഗ്ലാസുമായി സ്നാപ്‌ചാറ്റ് !

വീഡിയോ റെക്കോര്‍ഡിങ്ങ് സാധ്യമാകുന്ന കണ്ണടയുമായി സ്നാപ്‌ചാറ്റ്.

Snapchat, sun glass, Snapchat Spectacles സ്നാപ്‌ചാറ്റ്, സണ്‍ഗ്ലാസ്
സജിത്ത്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (16:32 IST)
വീഡിയോ റെക്കോര്‍ഡിങ്ങ് സാധ്യമാകുന്ന കണ്ണടയുമായി സ്നാപ്‌ചാറ്റ്. പത്ത് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഈ കണ്ണടയിലൂടെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുക. 115 ഡിഗ്രി ആംഗിള്‍ ലെന്‍സാണ് കണ്ണടയിലുള്ളത്. കറുപ്പ്, ഇളംപച്ച എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ കണ്ണടക്ക് 8,672 രൂപയാണ് വില.

വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനായി കണ്ണടയിലുള്ള ബട്ടണ്‍ അമര്‍ത്തണം. ഓരോ തവണ ടാപ്പ് ചെയ്യുമ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകള്‍ വ്യത്യസ്ത ഫയലുകളായാണ് കണ്ണടയില്‍ സംഭരിക്കപ്പെടുക. ഈ വീഡിയോകള്‍ സ്മാര്‍ട്ട് ചാറ്റ് എന്ന അപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട് ഫോണിലേക്ക് ഷെയര്‍ ചെയ്യാനും സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :