ഒരാഴ്ച തുടർച്ചയായി സ്മാർട്ട്ഫോണിൽ കളിച്ചു; യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടമായി

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (14:40 IST)

അനുബന്ധ വാര്‍ത്തകള്‍

ബീജിംഗ്: തുടർച്ചയായി ഒരാഴ്ച സ്മർട്ട് ഫോണിൽ കളിച്ച് യുവതിയുടെ വിരലുകളുടെ ചലന ശേഷി നഷ്ടമായി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചംഷയിലാണ് സംഭവം ഉണ്ടായത്. ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിൽ കഴിയവെ സ്മാർട്ട് ഫോണിൽ കളിക്കുന്നത് മുഴുവൻ സമയമയി മാറുകയായിരുന്നു.
 
ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമാണ് ഇവർ സ്മർട്ട്ഫോണിൽ നിന്നും കൈയ്യെടുത്തിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ കൈവിരലുകളിൽ വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇത് കാര്യമായി എടുത്തിരുന്നില്ല.
 
എന്നാൽ കുറച്ചുകൂടി കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായി മാറി. വിരലുകൾ പിടിച്ച അതേ നിലയിൽ നിശ്ചലമാവുകയായിരുന്നു. ഇതോടൊപ്പം സഹിക്കാനാവാത്ത വേദനയും തുടങ്ങി. ഇതോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
 
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലുകളുടെ ചലനശേഷി ഭാഗികമായി വീണ്ടെടുക്കാനായത്. കൈ വിരലുകളുടെ ചലന ശേഷി പൂർണമയും വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കും എന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല ഭക്തരുടേതാണ്, ബോര്‍ഡ് ക്ഷേത്രത്തിന്‍റെ ഉടമയല്ല; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിഷമമുണ്ടാക്കിയെന്നും പന്തളം കൊട്ടാരം

ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ...

news

മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒൻപതാംക്ലാസുകാരിയിൽനിന്നും സ്വർണം തട്ടി; യുവാക്കൾ പിടിയിൽ

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ...

Widgets Magazine