എപ്പോള്‍ വേണമെങ്കിലും ഉറങ്ങി വീഴാം, ഉണര്‍ന്നാല്‍ ഉടന്‍ സെക്സ് വേണം; കലാച്ചി ഗ്രാമം വീണ്ടും വാര്‍ത്തകളില്‍

VISHNU N L| Last Updated: ശനി, 2 മെയ് 2015 (15:19 IST)
പ്രേത നഗരം, അത്ഭുത ലോകം എന്നൊക്കെ വേണമെങ്കില്‍ വടക്കന്‍ കസാഖ്‌സ്ഥാനിലെ കലാച്ചി ഗ്രാമത്തെ വിശേഷിപ്പിക്കാം. കാരണം ഇവിടുത്തെ ജനസംഖ്യയില്‍ 14 ശതമാനം പേരും എപ്പോഴും ഉറക്കത്തിലായിരിക്കും. എപ്പോള്‍ വേണമെങ്കിലും ഇവിടുത്തുകാര്‍ ഉറക്കത്തിലേക്ക് വഴുതി വീണേക്കാം. അത് ചിലപ്പോള്‍ ഭക്ഷണം കഴിക്കുമ്പോളോ, നടക്കുമ്പോളോ എന്തിനേറെ വെറുതെ സംസാരിക്കുമ്പോള്‍ പോലും ഉറക്കത്തിലേക്ക് പോകാം. വസങ്ങള്‍ കഴിഞ്ഞാവും ഇവര്‍ ഉണരുക.

ഈ വിചിത്രമായ ഉറക്കരോഗം മൂലം ഇവിടുത്തുകാര്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അവിടെ പുതിയൊരു പ്രശ്നം കൂടി ഉണ്ടായിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന ഇവിടുത്തുകാരില്‍ ഇപ്പോള്‍ അടക്കാനാകാത്ത ലൈഗിക ആസക്തി ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉറക്ക രോഗത്തിന് അടിമകളായ പുരുഷന്മാരിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നതാണ് കലാച്ചി ഗ്രാമത്തെ അസ്വസ്ഥമാക്കുന്നത്.

തങ്ങളെ പരിപാലിക്കുന്നവരെ പോലും ലൈംഗിക ലക്ഷ്യത്തോടെ സമീപിക്കുന്നത് വലിയൊരു സാമൂഹ്യ പ്രശ്നത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. രക്തബന്ധങ്ങള്‍ പോലും ഈ സമയത്ത് ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. മുന്‍പ്‌ ഇത്തരത്തിലൊരു ചിന്തയ്‌ക്ക് പോലും കലാച്ചിയില്‍ ഇടമില്ലായിരുന്നുവെന്നതും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമത്തിലെ ജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ക്കാണ്‌ അസുഖം ബാധിച്ചിരിക്കുന്നത്‌.

നേരത്തെ ഗ്രാമത്തിലുളളവര്‍ക്ക്‌ അനിയന്ത്രിതമായ ഉറക്കത്തിനു പുറമേ ഓര്‍മ്മക്കുറവും തലവേദനയും ഉണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രേതനഗരമെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കലാച്ചി നേരത്തെ റഷ്യയുടെ ഭാഗമായിരുന്നപ്പോള്‍ നിര്‍മ്മിച്ച യുറേനിയം ഖനികളില്‍ നിന്നുളള വികിരണങ്ങളാണ്‌ ഉറക്കരോഗത്തിനു കാരണമാവുന്നതെന്നാണ്‌ പൊതുവെ വിലയിരുത്തുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സ്‌ഥിരീകരണമില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :