വയറ് വേദനയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ കന്യാസ്ത്രീ പ്രസവിച്ചു

 കന്യാസ്ത്രീ പ്രസവിച്ചു , കന്യാസ്ത്രീ , ഗര്‍ഭിണി , മഠം
റോം| jibin| Last Updated: ശനി, 24 ജനുവരി 2015 (14:54 IST)
ദൈവ വിശ്വാസവുമായി മഠത്തില്‍ കഴിഞ്ഞു കൂടിയ കന്യാസ്ത്രീ പ്രസവിച്ചാല്‍ വാര്‍ത്തയ്ക്ക് മസാലയുടെ ചേരുവ തന്നെയാകുമെന്ന് ഉറപ്പാണ്. ആ മസാലയുടെ പരിമണം നാടുകള്‍ കടന്ന് പോകുമെന്നും ഉറപ്പാണ്. എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു റോമിലെ ഒരു കന്യാസ്ത്രീ ഒരു കുട്ടിക്ക് ജന്മം നല്‍കി. ഈ ഗര്‍ഭം എങ്ങനെ ഉണ്ടായി എന്ന് പാവം കന്യാസ്ത്രീക്ക് അറിയില്ല എന്നതാണ് നിലവിലെ കൌതുകം.

കഴിഞ്ഞ ജൂണിലാണ് കന്യാസ്ത്രീ മഠത്തില്‍ എത്തുന്നത്. അതിന് ശേഷം പള്ളിയും പ്രാര്‍ഥനയുമായി നടന്ന പതിവൃതയായ കന്യാസ്ത്രീയുടെ വയറ് വലുതാകാന്‍ തുടങ്ങി. അമിതമായ ഭക്ഷണം കഴിക്കുന്നതും വയറില്‍ ഗ്യാസ് പ്രശ്‌നവും ഉള്ളതാണ് വയറ് വലുതാകാന്‍ കാരണം എന്നാണ് കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരും വിശ്വസിച്ചിരുന്നത്.

വയറ് വേദനയെ തുടര്‍ന്ന് മരുന്ന് വാങ്ങുന്നതിനായി ആശുപത്രിയില്‍ എത്തിയ കന്യാസ്ത്രീ അമ്മയാകുകയായിരുന്നു. മഠത്തില്‍ വന്ന് എട്ട് മാസത്തിനുശേഷം കന്യാസ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണി ആയിരുന്നെന്ന് അറിയില്ലെന്നും, തനിക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച ആളിനെ അറിയില്ലെന്നുമാണ് കന്യാസ്ത്രീ ആവര്‍ത്തിച്ച് പറയുന്നത്. ഏതായാലും കന്യാസ്ത്രീയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ മഠവും തയ്യാറായി. കഴിഞ്ഞ വര്‍ഷവും ഇറ്റലിയില്‍ തന്നെയായിരുന്നു ഒരു കന്യാസ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത്. 2011ലും ഇറ്റലിയില്‍ കന്യാസ്ത്രീ പ്രസവിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :