‘ശരീരത്ത് സ്‌പര്‍ശിക്കുന്നതും വസ്‌ത്രം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും അയാളുടെ വിനോദം’; മോര്‍ഗന്‍ ഫ്രീമാനെതിരെ ഗുരുതര ലൈംഗിക ആരോപണം

‘ശരീരത്ത് സ്‌പര്‍ശിക്കുന്നതും വസ്‌ത്രം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും അയാളുടെ വിനോദം’; മോര്‍ഗന്‍ ഫ്രീമാനെതിരെ ഗുരുതര ലൈംഗിക ആരോപണം

 morgan freeman , hollywood , sexual allegation , rape , CNN , ലൈംഗിക ആരോപണം , മോര്‍ഗന്‍ ഫ്രീമാന്‍ , സിഎന്‍എന്‍ , പെണ്‍കുട്ടികള്
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 25 മെയ് 2018 (14:53 IST)
ഓസ്‌കര്‍ സമ്മാന ജേതാവും ഹോളിവുഡ് നടനുമായ മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗിക ആരോപണം. സിനിമാ സെറ്റിലും മറ്റു സ്ഥലങ്ങളിലും വെച്ച് താരം നിരവധി സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.

ഗോയിങ് ഇന്‍ സ്‌റ്റൈല്‍ എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന പെണ്‍കുട്ടിയാണ് 80കാരനായ ഫ്രിമാനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്.

ശരീരത്ത് ആവശ്യമില്ലാതെ സ്പര്‍ശിക്കുകയും ശരീര വടിവിനെക്കുറിച്ച് അനാവശ്യ കമന്റുകള്‍ പറയുകയും ചെയ്യുന്നത് ഫ്രിമാന്റെ രീതിയാണ്. ഒരിക്കല്‍ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ച് തന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ ഒഴിഞ്ഞു മാറിയ ശേഷവും അദ്ദേഹം ഈ പ്രവര്‍ത്തി തുടര്‍ന്നു. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നും സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

നൗ യൂ സീ മീയുടെ പ്രൊഡക്ഷന്‍ ജോലിയില്‍ പങ്കാളിയായ ഒരു പെണ്‍കുട്ടിയും സമാനമായ ആരോപണം ഫ്രിമാനെതിരെ സിഎന്‍എന്‍ ചാനലിനോട് വ്യക്തമാക്കി. തന്നോടും തന്റെ അസിസ്റ്റന്റിനോടും ഏറെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയത്. അദ്ദേഹം സെറ്റില്‍ വരുന്ന ദിവസം ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായും മറയ്‌ക്കുന്ന വസ്‌ത്രമാണ് താനുള്‍പ്പെടയുള്ളവര്‍ ധരിക്കാറുണ്ടായിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ആരോപണങ്ങളുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 16 പേരോടാണ് ഫ്രീമാനെതിരായ ആരോപണം സംബന്ധിച്ച് മാധ്യമം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ എട്ടു പേരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങള്‍ ശക്തമായതോടെ ഫ്രീമാന്‍ മാപ്പ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :