സെക്സ് സന്തോഷം തരുമെന്നത് തെറ്റായ ധാരണ, എന്തിനാണ് സെക്സെന്നുപോലും ആര്‍ക്കും ഉറപ്പില്ല...!

ലണ്ടന്‍| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (18:03 IST)
മനുഷ്യ ജീവിതത്തില്‍ ദാമ്പത്യ ജീവിതം നിലനില്‍ക്കാനും, സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അയവ് ഉണ്ടാകാനും സന്തോഷം ഉണ്ടാകാനും, സന്തതികള്‍ക്കയുമാണ് സെക്സ് എന്നതാണ് പൊതുവായ ധാരണ. എന്നാല്‍ന്‍ ഈ ധാരണയില്‍ അവസാനത്തേതൊഴിച്ചാല്‍ മറ്റെല്ലാം വെറും അന്ധ വിശ്വാസങ്ങളാണെന്ന് പഠനങ്ങള്‍. അതായത് ജീവിതത്തില്‍ സന്തോഷം നശിപ്പിക്കുന്ന മറ്റുള്ള കാരണങ്ങള്‍ സെക്സ് ആശ്വാസം നല്‍കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാര്‍ജിയോ മെലോണ്‍ യൂണിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സെക്സും സന്തോഷവും തമ്മില്‍ പുലബന്ധമില്ലെന്ന് കണ്ടെത്തിയത്.
35നും 65നും ഇടയില്‍ പ്രായമുള്ള 128 ദമ്പതികളെ നിരന്തരമായി നിരീക്ഷിച്ചതിനു ശേഷമാണ് പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ഇവരുടെ ഹാപ്പിനസ് ക്വഷിയന്‍റും അതിനോട് അനുബന്ധിച്ച് സെക്സ് ജീവിതത്തെക്കുറിച്ചുള്ള സര്‍വ്വേയുമാണ് ഗവേഷക സംഘം സംഘടിപ്പിച്ചത്.

ഇവയുടെ താരതമ്യം പൊതുവിലുള്ള ധാരണകള്‍ തിരുത്തുന്നതാണ്. സര്‍വ്വേ ഫലത്തില്‍ എന്തിനാണ് സെക്സില്‍ ഏര്‍പ്പെടുന്നത് എന്നതില്‍ തന്നെ ദമ്പതികളുടെ അഭിപ്രായങ്ങളില്‍ പൊരുത്തം ഉണ്ടായിട്ടില്ല എന്നത് ഗവേഷകരെ ഞെട്ടിച്ചിട്ടുണ്ട്. പഠനം ജേര്‍ണല്‍ ഓഫ് ഇക്കണോമിക്ക് ബിഹേവീയര്‍ ആന്‍റ് ഓര്‍ഗനൈസേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :