മനുഷ്യ വിസര്‍ജ്യം കൊണ്ട് നിര്‍മിച്ച ബിയര്‍ എത്തുന്നു !

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ലണ്ടണ്‍| Last Modified ശനി, 25 ഏപ്രില്‍ 2015 (16:10 IST)
മനുഷ്യ വിസര്‍ജ്യം കൊണ്ട് ബിയര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സീവേജ് ട്രീറ്റ്മെന്റ് ക്ലീന്‍ വാട്ടര്‍ സര്‍വീസ് എന്ന സംഘടന.
മൈക്രോബ്ര്യൂവേര്‍സ് എന്ന കമ്പനിയാണ് മനുഷ്യ വിസര്‍ജ്യം ഉപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുക.

പരീക്ഷണാടിസ്ഥാനത്തില്‍ പത്തോളം ബാരല്‍ ബിയര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
മനുഷ്യന് ഹാനികരമല്ലെന്ന് തെളിഞ്ഞതോടെയാണ് ബിയര്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്.

ഏതു തരം ജലവും, ദ്രാവകവും റീസൈക്കിള്‍ ചെയ്യാനാകും എന്ന അവബോധം നല്‍കാനാണ് ഇത്തരത്തിലൊരു പദ്ധതിയുമായി സീവേജ് ട്രീറ്റ്മെന്റ് ക്ലീന്‍ വാട്ടര്‍ സര്‍വീസ് രംഗത്തെത്തിയത്. പദ്ധതിയുമായി മുന്‍പോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :