രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം; പാക് മാധ്യമങ്ങളിലും വാര്‍ത്ത

രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം: പാക്മാധ്യമങ്ങളും വാര്‍ത്തയാക്കി

ഇസ്ലാമാബാദ്| priyanka| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (09:34 IST)
പാകിസ്ഥാന്‍ നരകമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ പ്രസ്താവനയ്‌ക്കെതിരെ സംസാരിച്ച കോണ്‍ഗ്രസ് മുന്‍ എംപിയും സിനിമാ നടിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പാക് മാധ്യമങ്ങളിലും വാര്‍ത്തയായി.

ഒരു പൊതുപരിപാടിയിലായിരുന്നു രമ്യയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ നരഗമല്ലെന്നും അവിടെ ചെന്നപ്പോള്‍ നല്ല രീതിയിലാണ് ഞങ്ങളെ സ്വീകരിച്ചതെന്നും പറഞ്ഞു. പ്രസ്താവന വിവാദമായതോടെ അതില്‍ ഖേദിക്കുന്നില്ലെന്നും രമ്യ
വ്യക്തമാക്കിയിരുന്നു.

'സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്. എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ ആരിലും ബലമായി കെട്ടിവെക്കാന്‍ നോക്കേണ്ട' എന്നായിരുന്നു രമ്യയുടെ മറുപടി. സാര്‍ക് യൂത്ത് മീറ്റിന്റെ
ഭാഗമായി അവര്‍ അടുത്തിടെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :