പാരീസില്‍ ഏറ്റുമുട്ടല്‍: രണ്ട് പേര്‍ കൊല്ലപ്പെട്ടു

പാരീസ്| Last Updated: വെള്ളി, 9 ജനുവരി 2015 (21:19 IST)
പാരീസില്‍ ഭീകരരുടെ വിളയാട്ടം തുടരുകയാണ്. പാരീസിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരന്‍ ആറുപേരെ ബന്ദികളാക്കിയിരിക്കുകയാണ്.ഇവിടെ നടന്ന ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇയാള്‍ ഇന്നലെ പോലീസുകാരി കൊല്ലപ്പെടാന്‍ ഇടയായ ആക്രമണത്തിലെ പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് സ്ഥിരീകരണം ലഭ്യമായിട്ടില്ല. മാധ്യമ സ്ഥാപനത്തില്‍ ആക്രമണം നടത്തിയവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ ബുധനാഴ്ച ഷാര്‍ലി എബ്ദോയുടെ ഓഫീസില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ഉള്ള വടക്കുകിഴക്കന്‍ മേഖലയിലെ വ്യാപാര സ്ഥാപനം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇവര്‍ അഞ്ചുപേരെ ബന്ധികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ഭീകരരും തമ്മില്‍ വെടിവെയ്പ്പ് തുടരുകയാണ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ചാര്‍ലി എബ്ദോ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :