സ്കോട്ലണ്ട് ജനത ഇന്ന് വിധി എഴുതും

എഡിന്‍ബറ| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (13:47 IST)
യുകെയോടൊപ്പം നില്‍ക്കണമോ വേര്‍പിരിയണമോ എന്ന് സ്കോട്ലന്‍ഡിലെ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 11.30ന് സ്കൊട്ലണ്ട് ഹിതപരിശോധ
ആരംഭിക്കുകയാണ്. അവസാന അഭിപ്രായ സര്‍വേകളില്‍ സ്വാതന്ത്രിയ അനുകൂലികള്‍ക്ക് 48 ശതമാമാണ് 52 ശതമാനം ആളുകള്‍
ബ്രിട്ടില്‍ തുടരണമെന്നുള്ള അഭിപ്രായമുള്ളവരാണ്.

സ്കോട്ടിഷ് ജതയില്‍ വോട്ടവകാശമുള്ളവരുടെ 95 ശതമാനത്തോളം ആളുകള്‍ ഹിതപരിശോധയ്ക്കു രജിസ്റര്‍ ചെയ്തിട്ടുണ്ട്.നടന്ന സര്‍വ്വേയില്‍ രണ്ടെണ്ണം മാത്രമാണ് സ്വാതന്ത്യ്രവാദികള്‍ക്കു ഭൂരിപക്ഷം മുണ്ടെന്ന് കാണിച്ചിരിക്കുന്നത്.സ്വാതന്ത്യ്രവാദികളും ഐക്യവാദികളും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ കൂടുതലുള്ളത് നിലപാട് വ്യക്തമാക്കാത്തവരുടെ എണ്ണം
ഇത് ഏകദേശം
8 മുതല്‍ 13 ശതമാനത്തോളം വരും. ഇവരുടെ വോട്ടുകളായിരിക്കും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുക.

ഇപ്പോള്‍ സ്വയം ഭരണവകാശമുള്ള സ്കോട്ലന്‍ഡിലെ ഒന്നാം മന്ത്രി അലക്സ് സാല്‍മണ്ട് നയിക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണു യുകെ യില്‍ നിന്നും വേര്‍പിരിയണമെന്ന വാദത്തിന്റെ മുഖ്യ വക്താക്കള്‍. തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്കാണ് സ്കോട്ലണ്ടില്‍ ഭൂരിപക്ഷം ലഭിക്കാറുള്ളത് അതിനാല്‍ തന്നെ സ്കോട്ലന്‍ഡ് വിട്ടുപോകുന്നതില്‍ ഏറ്റവും ആശങ്കയുള്ളത് ലേബര്‍ പാര്‍ട്ടിക്കാണ്.


സ്കോട്ലണ്ട് യുകെ വിടുന്നത് തടയാനായി
സ്കോട്ടിഷ് ബാങ്കുകള്‍ ലണ്ടിലേക്കു മാറും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ആനുകൂല്യങ്ങള്‍ സ്കോട്ടുകള്‍ക്കു ഷ്ടപ്പെടും, സ്കോട്ലന്‍ഡിനു നാറ്റോയുടെ സംരക്ഷണം കിട്ടില്ല, പൌണ്ടോ
യൂറോയോ കറന്‍സിയായി ഉപയോഗിക്കാന്‍ പറ്റില്ല, സ്കോച്ച് വിസ്കി കയറ്റുമതി ബുദ്ധിമുട്ടാകും തുടങ്ങിയ പല ഭീഷണികളും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.


സ്കോട്ലണ്ട് യുകെയില്‍ നിന്നും വേര്‍പിരിയുന്നതോടെ
മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേയും വിഘടനവാദികള്‍ തലപൊക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.1707ലാണ് സ്കോട്ലന്‍ഡും ഇംഗണ്ടും തമ്മില്‍ ലയിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപം കൊണ്ടത്. ഈ ലയനം മൂന്നു നൂറ്റാണ്ടിനുശേഷം ഇന്നു പുനഃപരിശോധിക്കപ്പെടുകയാണ്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :