പൊട്ടിത്തെറിക്കുമെന്ന പേടി ഇനി വേണ്ട; വിമാനത്തിലെ 200 യാത്രക്കാർക്ക് സാംസങ്ങ് വിതരണം ചെയ്തത് 64,000 രൂപയുടെ ഗ്യാലക്സി നോട്ട് 8 - അതും സൌജന്യമായി !

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:55 IST)

samsung , smartphone , mobile , samsung note 7 , samsung note 8, സ്മാർട്ട്ഫോൺ , മൊബൈല്‍ , സാംസങ്ങ് ഗ്യാലക്സി നോട്ട് 7 , സാംസങ്ങ് ഗ്യാലക്സി നോട്ട് 8

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഒരു മോഡലായിരുന്നു ഗ്യാലക്സി നോട്ട് 7. ഫോണുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രസ്തുത മോഡല്‍ വിപണിയില്‍ നിന്നും പിന്‍‌വലിക്കേണ്ടി വന്നു. മാത്രമല്ല, വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഗ്യാലക്സി നോട്ട് 7 ന് വിലക്കും ഏർപ്പെടുത്തി.   
 
എന്നാൽ അതിനുശേഷം വിപണിയിലെത്തിയ സാംസങ്ങിന്റെ തകര്‍പ്പന്‍ ഹാൻഡ്സെറ്റായിരുന്നു ഗ്യാലക്സി നോട്ട് 8. ഈ മോഡലിന് വിപണിയിൽ വലിയ സ്വധീനമുണ്ടാക്കാനും സാധിച്ചു. ഇപ്പോള്‍ ഇതാ ആ മോഡലിന്റെ പ്രചാരണാർഥം വിമാനത്തിലും നോട്ട് 8ന്റെ സൗജന്യ വിതരണം കമ്പനി നടത്തി.  
 
സ്പെയിനിൽ നിന്നുള്ള വിമാനത്തിലാണ് ഈ പുതിയ ഹാൻഡ്സെറ്റ് 200 യാത്രക്കാർക്ക് സൌജന്യമായി നൽകിയത്. ഒരു കാരണവശാലും പുതിയ മോഡല്‍ പൊട്ടിത്തെറിക്കില്ലെന്നും എല്ലാം കൊണ്ടും സുരക്ഷിതമാണെന്നും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഏകദേശം 64,000 രൂപ വിലവരുന്ന ഗ്യാലക്സി നോട്ട് 8 വിതരണം ചെയ്തത്.
 
വിമാനത്തിൽ നോട്ട് 8ന്റെ വിതരണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിലെ ജീവനക്കാർ തന്നെയാണ് ഓരോ യാത്രക്കാരനും ഗ്യാലക്സി നോട്ട് 8 വിതരണം ചെയ്തത്. ഗ്യാലക്സി നോട്ട് 8 ബോക്സിൽ സ്പാനിഷിൽ സന്ദേശങ്ങൾ രേഖപ്പെടുത്തിയതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാവിലെ മുതൽ വൈകിട്ട് വരെ പൊലീസ് സ്റ്റേഷനിൽ നിർത്തി, യുവതിക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ; വൈക്കത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്

പൊലീസിന്റെ പക്ഷത്ത് നിന്നും ഉണ്ടായ മാനസിക പീഡനത്തെ തുടർന്ന് തന്റെ ഗർഭം അലസിയതായി ...

news

സിഗററ്റ് കുറ്റികള്‍ നീക്കം ചെയ്ത് കാക്കകള്‍ മാതൃകയാകുന്നു! വീഡിയോ വൈറല്‍

സിഗററ്റ് വലിച്ചതിന് ശേഷം ബാക്കി വലിച്ചെറിയുന്ന കുറ്റികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ...

news

നിവിന്റെ നായികയ്ക്ക് അശ്ലീലസന്ദേശം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

മലയാളത്തിലെ ഏറെ ശ്രദ്ധനേടിയ നടിയാണ് റേബ മോണിക്ക. ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ...

Widgets Magazine