സദ്ദാം ഹുസൈന്റെ ശവകുടീരം തകര്‍ക്കപ്പെട്ടു

ബാഗ്ദാദ്| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (13:09 IST)
മുന്‍ ഇറാഖ്‌ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ശവകുടീരം ആക്രമത്തില്‍ തകര്‍ന്നു.ഐഎസ്ഐഎസ് ഭീകരരും ഇറാഖ്‌ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ശവകുടീരം തകര്‍ക്കപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് ഇറാഖ്‌ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

സദ്ദാ‍ം ഹുസൈനിന്റെ ജന്മസ്ഥലമായ ഔജയിലാണ് ശവകുടീരം സ്ഥിതി ചെയതിരുന്നത്. ശവകുടീരം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായി ഐഎസ്ഐഎസ് വിമതര്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ പറഞ്ഞു. എന്നാല്‍ ശവകുടീരത്തിന് സാരമായ കേടുപാടുകള്‍ ഇല്ല എന്നാണ് ഇറാ‍ഖ് സൈന്യം പ്രതികരിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :