സച്ചിനെ അപമാനിച്ച് ബ്രിട്ടീഷ് എയര്‍‌‌വേസ്, പ്രതിഷേധവുമായി ആരാധകര്‍

ഹൂസ്റ്റൺ| VISHNU N L| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (16:07 IST)
ഓൾ സ്റ്റാർസ് സീരിസിൽ പങ്കെടുക്കുന്നതിനായി യുഎസിലുള്ള തന്നെ ബ്രിട്ടീഷ് എയര്‍‌വേസ് അപമാനിച്ചതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മോശം അനുഭവങ്ങൾ ഉണ്ടായെന്ന് സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഓൾ സ്റ്റാർസ് സീരിസിലെ മൽസരങ്ങളുടെ ഭാഗമായി യു‌എസില്‍ തങ്ങുന്ന തനിക്കും കുടുംബത്തിനും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സീറ്റുകള്‍ ബാക്കിയുണ്ടായിരുന്നിട്ടും കണ്‍ഫേം ചെയ്ത് നല്‍കിയില്ല എന്ന് മാത്രമല്ല ലഗേജുകൾ മറ്റൊരു വിലാസത്തിൽ അയച്ചു നൽകിയെന്നും സച്ചിൻ ട്വിറ്റിൽ കുറിച്ചു.

സച്ചിന്റെ ട്വീറ്റിനു തൊട്ടുപിന്നാലെ ബ്രിട്ടീഷ് എയര്‍‌‌വേസ് മാപ്പുപറഞ്ഞ് രംഗത്തെത്തി. എയർവേസിനെപ്പറ്റി ഇങ്ങനെ കേട്ടതിൽ വിഷമമുണ്ട്. ബാഗേജിന്റെ റഫറൻസും മുഴുവൻ പേരും വിലാസവും നൽകിയാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും ബ്രിട്ടീഷ് എയര്‍‌‌വേസ് സച്ചിന്റെ ട്വീറ്റിന് മറുപടിയായി കുറിച്ചു.

എന്നാല്‍ കമ്പനിയുടെ മറുപടി ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറു വർഷത്തെ അധിനിവേശത്തിന് ബ്രിട്ടനോട് ഇന്ത്യയ്ക്ക് ക്ഷമിക്കാൻ സാധിക്കും. എന്നാൽ സച്ചിന്റെ മുഴുവൻ പേരു ചോദിച്ചതിന് ഒരിക്കലും ക്ഷമിക്കാനാകില്ലെന്ന് പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് കുറിച്ചു. ഈയൊരു പരാമർശത്തോടെ ബ്രിട്ടീഷ് എയർവേസും ബിഎ എന്ന ടാഗ് ലൈനും ട്വിറ്ററിൽ ‌ട്രെൻഡിങ്ങായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :