താലിബാന്‍ ആക്രമണങ്ങളില്‍ നടുങ്ങി അഫ്ഗാന്‍

അഫ്ഗാനിസ്ഥാന്‍, താലിബാന്‍, Afganistan, Taliban
ബദ്‌ഗീസ്| BIJU| Last Modified ചൊവ്വ, 8 ജനുവരി 2019 (14:31 IST)
താലിബാന്‍ ആക്രമണങ്ങളില്‍ അഫ്ഗാനസ്ഥാനില്‍ നടുങ്ങി. തുടര്‍ച്ചെയായി നടക്കുന്ന ആക്രമണങ്ങളില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിങ്കളാഴ്ച നടന്ന താലിബാന്‍ ആക്രമണങ്ങളില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.

ഒരു ആക്രമണത്തില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരാക്രമണത്തില്‍ ആറ് സാധാരണക്കാര്‍ മരിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണങ്ങള്‍ അരങ്ങേറിയത്.

പടിഞ്ഞാറന്‍ പ്രവിശ്യയായ ബദ്ഗീസിലാണ് 21 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ആക്രമണം ഉണ്ടായത്. തെക്കു കിഴക്കന്‍ പ്രവിശ്യയായ പക്തികയിലുണ്ടായ സ്ഫോടനത്തിലാണ് ആറ് പേര്‍ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :