നികുതി കുടിശ്ശിക ഇനത്തില്‍ നെയ്മര്‍ അടക്കേണ്ടത് 106 കോടി രൂപ ; വാങ്ങിയത് 59 കോടിയുടെ വിമാനം!

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വീണ്ടും വിവാദത്തില്

റിയോ ഡി ജനീറോ, ബ്രസീല്‍, നെയ്മര്‍ rio de janeiro, brazil, neymar
റിയോ ഡി ജനീറോ| സജിത്ത്| Last Updated: ശനി, 30 ഏപ്രില്‍ 2016 (14:43 IST)
ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വീണ്ടും വിവാദത്തില്‍. 59 കോടിയിലധികം രൂപ അതായത് 9.1 മില്യണ്‍ ഡോളര്‍ വിലവരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയാണ് ഇത്തവണ നെയ്മര്‍ വിവാദത്തിലകപ്പെട്ടത്. ബിര്‍ പാര്‍ട്ടിസിപ്പാകോസ് എന്ന കമ്പനിയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് നെയ്മര്‍ സെസ്‌ന 680 എന്ന വിമാനം വാങ്ങിയിരിക്കുന്നത്.

ഒരേസമയം പന്ത്രണ്ട് പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സെസ്‌ന 680. കഴിഞ്ഞ ഫെബ്രുവരിയിലാണ് നികുതി വെട്ടിപ്പുകേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് നെയ്മറിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രസീലിലെ ഫെഡറല്‍ കോടതി ഉത്തരവിട്ടത്. ആ ഉത്തരവിനെ തുടര്‍ന്ന് നെയ്മറോട് 106 കോടി രൂപ നികുതി കുടിശ്ശികയായി അടയ്ക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :