കാമുകന്റെ ഭാര്യയെ വകവരുത്താന്‍ വമ്പന്‍ ക്വട്ടേഷന്‍: മലയാളി യുവതി അമേരിക്കയില്‍ അറസ്‌റ്റില്‍

ന്യൂയോര്‍ക്ക്, വ്യാഴം, 19 ഏപ്രില്‍ 2018 (15:29 IST)

 Tina johns , FBI , police , arrest , death , kill , ഭാര്യ , യുവതി , കൊല , ക്വട്ടേഷന്‍ , കാമുകന്‍

കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശിനിയായ ടീന ജോൺസിനെയാണ് ഷിക്കാഗോ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും.

മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സ്റ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായ ടീന ഇതേ ആശുപത്രിയിലുള്ള ഡോക്‍ടറുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ ഡോക്‍ടറെ സ്വന്തമാക്കാന്‍ ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ഡാർക്ക് വെബ് എന്ന ക്വട്ടേഷന്‍ ടീമിന് 10,000 ഡോളര്‍ പ്രതിഫലമായി നല്‍കിയാണ് ടീന ക്വാട്ടേഷന്‍ ഉറപ്പിച്ചത്. ധാരാളം ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ഡാർക്ക് വെബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാണ് പദ്ധതി പരാജയപ്പെടാനും ടീനയുടെ അറസ്‌റ്റിനും കാരണമായത്.

അതേസമയം, കുറ്റം തെളിഞ്ഞാല്‍ ടീനയ്‌ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 20 വര്‍ഷം തടവും പിഴയുമായിരിക്കും കോടതി വിധിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാത്രിയിൽ എ ടി എമ്മുകൾ അടച്ചിടാൻ ഒരുങ്ങി ബാങ്കുകൾ

രാജ്യത്ത് കടുത്ത നോട്ട് ക്ഷാമം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇടപാടുകൾ കുറവുള്ള ഏ ...

news

വില്ലനിസം കൂടിയ നായകൻ! - അതാണ് കെ കെ

മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ...

news

ഷീലയെ കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും മാത്രമായി സിനിമ എടുത്ത് നിർമാതാവും സംവിധായകനും നായകനുമായൊരാൾ!

മലയാളികളുടെ പ്രിയ നടിയാണ് ഷീല. ഷീലയ്ക്കും സീമയ്ക്കും ഉണ്ടായ ആരാധകവ്രത്തമൊന്നും ഇന്നത്തെ ...

news

കാൺപൂർ ഐ ഐ ടി ഹോസ്റ്റൽ മുറിയിൽ റിസേർച്ച് വിദ്യാർത്ഥി തൂങ്ങി മരിച്ചു

കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ്സിലെ ഹോസ്റ്റൽ മുറിയിൽ ...

Widgets Magazine