നേപ്പാളില്‍ വീണ്ടും തുടര്‍ ചലനങ്ങള്‍

നേപ്പാളില്‍ ഭൂചലനം , ഭൂചലനം , റിക്ടര്‍സ്കെയില്‍
കാഠ്മണ്ഡു| jibin| Last Updated: തിങ്കള്‍, 25 മെയ് 2015 (10:40 IST)
ഭൂചലനം നേപ്പാളില്‍ വീണ്ടും തുടര്‍ച്ചലനങ്ങള്‍. ഞായറാഴ്ച മൂന്നു ചെറു ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. കാഠ്മണ്ഡുവിനും പരിസരപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ 7.30നായിരുന്നു ആദ്യ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ധോലാക്കയായിരുന്നു.

രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും ധോലാക്കതന്നെയായിരുന്നു. റിക്ടര്‍സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.38 നാണ് സംഭവിച്ചത്. മൂന്നാം ഭൂചലനം രാവിലെ 11.44 നും അനുഭവപ്പെട്ടു. റിക്ടര്‍സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാല്‍ച്ചോക്കായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :