വാഷിംഗ്‌ടണ്‍|
PRIYANKA|
Last Updated:
തിങ്കള്‍, 27 ജൂണ്‍ 2016 (17:43 IST)
നായസ്‌നേഹികള്‍ക്ക് ഇടയിലേക്ക് ഇതാ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. പ്യുമി എന്ന് പേരിട്ടിരിക്കുന്ന 190ആമത് നായവര്‍ഗ്ഗത്തെ അമേരിക്കന്‍ കനേല്‍ ക്ലബ്ബാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
ഹംഗറി സ്വദേശിയായ പ്യുമി ഉത്സാഹിയും ഊര്‍ജസ്വലയുമാണ്. യൂറോപ്പില്‍ ആവിര്‍ഭവിച്ച പ്യുമി ഇനം അമേരിക്കയിലാണ് വംശവര്‍ദ്ധന നടത്തിയത്. ഇപ്പോള്‍ ഔദ്യോഗിക നായ വര്‍ഗമായി പ്രഖ്യാപനം ലഭിച്ചതോടെ ഇനിമുതല്‍ ഡോഗ് ഷോകളില്‍ മത്സരിക്കാനുള്ള അവസരവും പ്യുമിക്ക് ലഭിച്ചു.
ഓമനിച്ച് വളര്‍ത്തുന്ന ഇനമായി പ്യുമിക്ക് ഏറെ സ്വീകാര്യത ലഭിക്കുമെന്നാണ് അമേരിക്കന്‍ കനേല്‍ ക്ലബ്ബിന്റെ വിലയിരുത്തല്‍.