പ്രമുഖ ബുദ്ധസന്യാസിയും സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ജനുവരി 2022 (13:50 IST)
വിയറ്റ്‌നാമീസ് ബുദ്ധസന്യാസിയും ലോകത്തെ പ്രമുഖ സെൻ ഗുരുക്കന്മാരിൽ ഒരാളുമായ ശനിയാഴ്‌ച വിയറ്റ്‌നാമിലെ ഹ്യൂസിലെ ടു ഹിയു ക്ഷേത്രത്തിലെ വസതിയിൽ വെച്ച് അന്തരിച്ചു. 95 വയസായിരുന്നു. 2014ൽ ഗുരുതരമായ ബ്രെയിൻ ഹെമറേജ് ബാധിച്ചശേഷം സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം ആംഗ്യങ്ങളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്.പ്രമുഖ
എഴുത്തുകാരൻ, വാഗ്മി, അദ്ധ്യാപകൻ, സമാധാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് തിക് നാറ്റ് ഹാൻ.

പാശ്ചാത്യ ലോകത്ത് ബുദ്ധിസത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച തിക് നാറ്റ് ഹാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ മൈൻഡ്‌ഫുൾനെസ് എന്ന ആശയത്തിന് പ്രചാരം നൽകി.ജനനവും മരണവും കേവലം ആശയങ്ങളാണെന്നും അവ യഥാർത്ഥമല്ലെന്നും അദ്ദേഹം എഴുതി.ഇക്കാര്യം ബോധ്യപ്പെടുന്നതിലൂടെ ഭയത്തിൽ നിന്ന് നമുക്ക് മോചനം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും ആസ്വദിക്കാനും അതിലൂടെ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. നൂറിലധികം പുസ്‌തകങ്ങൾ എഴുതി. അവ 40ലധികം ബാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :