ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ മകള്‍ എവിടെയായിരുന്നു ?; സാഷയുടെ അസാന്നിധ്യം വിവാദമായതോടെ രഹസ്യം തുറന്നു പറഞ്ഞ് വൈറ്റ് ഹൗസ്

വാഷിംഗ്‌ടണ്‍, വ്യാഴം, 12 ജനുവരി 2017 (18:50 IST)

Widgets Magazine
  obama, barack obama, obama farewell, obama US, donald trump, obama farewell , Malia Obama, president Barack Obama, US, Obama , Sasha , Malia and Sasha Obama

പ്രസിഡന്റ് ബരാക് ഒബാമ തന്റെ കാലാവധി പൂര്‍ത്തിയാക്കി അമേരിക്കന്‍ ജനതയോട് നടത്തിയ പ്രസംഗം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. ഒരു കറുത്ത വംശജന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോള്‍ ലോകമാധ്യമങ്ങള്‍ ഒബാമയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

ഒബാമ കുടുംബം ഒന്നിച്ച് വിടവാങ്ങല്‍ പ്രസംഗവേദിയിലെത്തിയപ്പോള്‍ മാധ്യമങ്ങള്‍ സാഷ മാത്രം എത്തിയില്ല. ഒബാമയുടെ രണ്ട് മക്കളില്‍ ഒരാളുടെ അസാന്നിധ്യം നിഴലിച്ചു നിന്ന ചടങ്ങില്‍ തന്നെ സാഷ എവിടെ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നു.

ചടങ്ങിന് ശേഷം സോഷ്യല്‍ മീഡിയകളിലും സാഷയുടെ അസാന്നിധ്യം പ്രധാന ചര്‍ച്ചയായി. ഒബാമയും മിഷേലും മകളെ ഒഴിവാക്കി നിര്‍ത്തിയോ എന്നുവരെ ഫേസ്‌ബുക്കിലും ട്വിറ്ററിലും ചര്‍ച്ചകള്‍ സജീവമായി. പിതാവിന്റെ വിരമിക്കല്‍ പ്രസംഗം കേള്‍ക്കാന്‍ മകള്‍ എത്താതിരുന്നത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണോ എന്നു പലരും ചോദിച്ചു.

ചര്‍ച്ചകള്‍ സജീവമായതോടെ  പ്രതികരണവുമായി വൈറ്റ് ഹൗസ് വക്താവ് രംഗത്തെത്തി. സാഷയ്‌ക്ക് ഒഴിവാക്കാനാകാത്ത പരീക്ഷയുള്ളതിനാലാണ് കുടുംബത്തിനൊപ്പം സാക്ഷയ്‌ക്ക് ചിക്കാഗോയിലേക്ക് വരാന്‍ സാധിക്കാതിരുന്നത്. പരീക്ഷ മാറ്റിവയ്‌ക്കാന്‍ സാധ്യമായിരുന്നില്ല. ബുധനാഴ്ച പരീക്ഷയുള്ള കാര്യം സ്‌കൂള്‍ വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇതു സംബന്ധിച്ച ആശങ്കകള്‍ വഴിമാറിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Obama Us Sasha Donald Trump Obama Farewell Malia Obama Barack Obama Obama Us President Barack Obama Malia And Sasha Obama

Widgets Magazine

വാര്‍ത്ത

news

ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു; ഒടുവിൽ അധ്യാപകനും വായ് തുറന്നു, നെഹ്റു കോളേജിലെ ഇടിമുറി സത്യമോ?

പാമ്പാടി നെഹ്റു കോളേജിലെ അധ്യാപകർക്ക് സസ്പെൻഷൻ. ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ...

news

''മനഃപൂർവ്വമാണ്, ചില ലക്ഷ്യങ്ങളുമുണ്ട്'' - അലൻസിയർ പറയുന്നു

സംവിധായകൻ കമലിനെ പിന്തുണച്ച് താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം മനഃപൂർവ്വം ചെയ്തതാണെന്ന് ...

news

പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്റെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍ബജറ്റ് ...

news

ജവാന്റെ വെളിപ്പെടുത്തലില്‍ മാനം പോയ ബിജെപി മോദിയെ രംഗത്തിറക്കിയോ ?; പുലിവാല് പിടിച്ച് ആഭ്യന്തര മന്ത്രാലയം

അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാർക്കു മോശം ഭക്ഷണമാണു നൽകുന്നതെന്ന ജവാന്റെ ...

Widgets Magazine