‘ട്രാവലിങ്ങു’മായി മാര്‍പാപ്പ എത്തുന്നു; ബുള്ളറ്റ് പ്രൂഫ് കാറുകളും വന്‍സുരക്ഷയും വഴിമാറും

വത്തിക്കാന്‍ സിറ്റി, തിങ്കള്‍, 9 ജനുവരി 2017 (14:58 IST)

Widgets Magazine

ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയാമെന്നും എങ്കിലും തനിക്ക് വന്‍ സുരക്ഷയോ ബുള്ളറ്റ് പ്രൂഫ് കാറുകളോ വേണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളിലെ യാത്രകള്‍ വേണ്ടെന്നാണ് ആദ്യം മുതലേയുള്ള തന്റെ തീരുമാനം. ഈ നിലപാടില്‍ മാറ്റമില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.
 
അതേസമയം, 2013ല്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റ ശേഷം 17 യാത്രകളിലായി 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ യാത്രകളെക്കുറിച്ചുള്ള പുസ്തകം ‘ട്രാവലിങ്’ തയ്യാറാകുകയാണ്. ഈ പുസ്തകത്തിന്റെ അവതാരികയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
 
തന്റെ ഫോര്‍ഡ് ഫോക്കസ് കാറിലാണ് മാര്‍പാപ്പ റോമിലെ പള്ളികള്‍ സന്ദര്‍ശിക്കുക. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോഴും സാധാരണ കാറുകളിലാണ് സഞ്ചരിക്കുക. ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് വന്‍ സുരക്ഷാസന്നാഹം നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആൻഡ്രിയ ടൊർണീലി എന്ന ഇറ്റാലിയൻ എഴുത്തുകാരനാണ് ‘ട്രാവലിങ്’ പുസ്തകത്തിന്റെ രചയിതാവ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നഗരത്തിൽ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ കിണറ്റിൽ അ‍ജ്ഞാത മൃതദേഹം

കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നാണു മൃതദേഹം ...

news

കേരളത്തിലുമുണ്ടോ സാക്ഷി മഹാരാജ് ?; ഡീൻ കുര്യാക്കോസ് തുറന്നടിച്ചു - പരിഹാസശരമേറ്റ് ബിജെപി

സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു ...

news

ബംഗളൂരു മോഡല്‍ അപമാനം കായംകുളത്തും; യുവതിയെ ഉപദ്രവിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

യുവതിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഭയന്നു പോയ യുവതി സമനില വീണ്ടെടുത്ത് ...

news

പെട്രോൾ പമ്പുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ

അധിക ചാർജ് ഈടാക്കുകയാണെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ...

Widgets Magazine