ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് കളിക്കാരുമായി പോകുകയായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടു; അപകടം നടന്നത് കൊളംബിയയില്‍

ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് കളിക്കാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു

ബൊഗോട്ട| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (11:35 IST)
ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബിലെ കളിക്കാരുമായി പോകുകയായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടു. കൊളംബിയയിലാണ് അപകടം നടന്നത്. കൊളംബിയന്‍ നഗരമായ മെഡ്‌ലിനിലാണ് അപകടം ഉണ്ടായത്.

എയര്‍ക്രാഫ്‌റ്റ് ലൈസന്‍സ് നമ്പര്‍ CP2933 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ആകെ 72 യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എ എഫ് പി ആണ് വാര്‍ത്ത പുറത്തുവിട്ടത്.

കോപ്പസൂഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോയ താരങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് പോകുകയായിരുന്നു വിമാനം. ദേശീയ ടീമിലെ അംഗങ്ങളാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :