ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമിതാണ്!

മനുഷ്യന് സന്ദർശനം അസാധ്യമായ സഥലം - ഏരിയ 51

aparna shaji| Last Modified തിങ്കള്‍, 30 ജനുവരി 2017 (15:46 IST)
ലോകത്തിലെ തന്നെ എറ്റവും നിഗൂഢമായ സ്ഥലമേതെന്ന് ചോദിച്ചാൽ അമേരിക്കക്കാർ പറയും ഏരിയ 51. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സ്ഥലം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നതിനാൽ സഞ്ചാരികളും ഗവേഷകരും ഒരേസ്വരത്തിൽ പറയും അത് ഏരിയ 51 ആണെന്ന്.

അമേരിക്കയിലെ എറ്റവും തന്ത്രപ്രധാനമായ മിലിട്ടറി മേഖലയായാണ് ഏരിയ 51നെ കാണുന്നത്. അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങ‌ൾ ലോകത്ത് നിരവധിയാണ്. നിരവധി പ്രദേശങ്ങളില്‍ കടന്നു ചെല്ലുന്നതിന് വിലക്കുകളുണ്ട്. അത്തരം വിലക്കുള്ള പ്രദേശമാണ് ഏരിയ 51. ആ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകമറിയില്ല.

പറക്കും തളിക വന്നിറങ്ങിയെന്ന് പ്രചരിപ്പിക്കപ്പെട്ട ഇടമാ‌ണിത്. 1947ല്‍ അന്യഗ്രഹ ജീവികളുടെ പറക്കും തളിക വന്നിറങ്ങിയ പ്രദേശത്ത് അവരുടെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാമെന്നാണ് പുറത്ത് പറയുന്നത്. അമേരിക്കന്‍ രഹസ്യ സൈനിക നടപടികള്‍ നടക്കുന്ന ഇടമാണെന്നാണ് പലരും പറയുന്നത്. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് അടുപ്പിക്കില്ല. കേട്ടുകേൾവി വെച്ച് ആരും അവിടേക്ക് പോകാൻ ധൈര്യം കാണിക്കാറില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :