പങ്കാളിയുടെ ഫോൺ ഇനി നൈസായിട്ട് പരിസോധിക്കേണ്ട; ഒരുവർഷം തടവും പിഴയും ശിക്ഷ !

Sumeesh| Last Modified ഞായര്‍, 1 ഏപ്രില്‍ 2018 (15:33 IST)
റിയാദ്: ഭാര്യ ഭർത്താവിന്റെ ഫോണിലൊ ഭർത്താവ് ഭാര്യയുടെ ഫോണിലൊ ഇനിയങ്ങനെ ഒളിഞ്ഞുനോക്കേണ്ട. ഒരു വർഷം തടവും വലിയതുക പിഴയും ശിക്ഷയായി അനുഭവിക്കേണ്ടിവരും. സൗദി അറേബ്യയാണ് പുതിയ നിയമ നിർമ്മാണവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം പങ്കാളിയുടെ അറിവില്ലാതെ ഫോണിലെ വിവരങ്ങൽ എടുക്കുന്നത് സൗദി സൈബർകുറ്റകൃത്യമായി മാറ്റിയതാണ് കടുത്ത നിയമ നടപടികൾ വരാൻ കാരണം.

ഇതോടെ പാസ്‌വേർഡ് സംഘടിപ്പിച്ച് ഫോൺ തുറക്കുന്നതും ചിത്രങ്ങളൊ വിവരങ്ങളൊ ഫോർവേഡ് ചെയ്യുന്നതും, ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെ ഫോൺ ഹാക്ക് ചെയ്യുന്നതും ഗുരുതര കുറ്റമായി മാറും. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പിഴയൊ തടവു ശിക്ഷയൊ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ചുമത്തപ്പെടും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :