ഉറക്കത്തിനിടയിൽ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരന് ദാരുണാന്ത്യം

ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം.

Last Modified വെള്ളി, 14 ജൂണ്‍ 2019 (08:43 IST)
ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലയിലാണ് സംഭവം. പന്ത്രണ്ടുകാരൻ സാജു മിയയാണ് പൊട്ടിത്തെറിച്ച് മരിച്ചത്. ചാർജറുമായി കണക്ട് ചെയ്ത ഫോൺ പോക്കറ്റിലിട്ടാണ് ബാലൻ ഉറങ്ങിയത്. പൊട്ടിത്തെറിയിൽ നെഞ്ചിൽ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം.

ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും സമാനമായ സംഭവമുണ്ടായി. ചാർജിലിട്ട ഫോൺ ബാറ്റി പൊട്ടിത്തെറിച്ച് ബാലന് ദാരുണാന്ത്യം സംഭവിച്ചരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :