മൃഗങ്ങള്‍ക്കു വേണ്ടി തുണിയുരിഞ്ഞ് സുന്ദരിമാര്‍; മുഖം മറച്ചത് എങ്ങനെയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ബര്‍ലിന്‍ ഫാഷന്‍ വീക്കില്‍ തുണിയില്ലാതെ മൃസ്നേഹികള്‍

ബെര്‍ലിന്‍| Last Modified ബുധന്‍, 18 ജനുവരി 2017 (12:46 IST)
ബെര്‍ലിന്‍ ഫാഷന്‍ വീക്കില്‍ ബിക്കിനി വേഷത്തില്‍ മൃഗസ്നേഹികള്‍. മനുഷ്യരുടെ സുഖങ്ങള്‍ക്ക് വേണ്ടിയും ഫാഷനും വേണ്ടിയും കൊല്ലപ്പെടുന്ന
മൃഗങ്ങളുടെ മുഖംമൂടി അണിഞ്ഞാണ് ‘പെറ്റ’ പ്രവര്‍ത്തകര്‍ എത്തിയത്.

ഓരോ മൃഗങ്ങളുടെയും മുഖംമൂടി അണിഞ്ഞവര്‍ എന്തിനു വേണ്ടിയാണ് ഈ മൃഗം കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന പ്ലേക്കാര്‍ഡുകളും ധരിച്ചിരുന്നു. തൊലിക്കു വേണ്ടിയും കമ്പിളിക്കുപ്പായത്തിനു വേണ്ടിയും രോമക്കുപ്പായത്തിനു വേണ്ടിയും കൊല്ലപ്പെട്ടു എന്നായിരുന്നു ഓരോരുത്തരുടെയും കൈയിലെ പ്ലേക്കാര്‍ഡ്.

ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ മൃഗാവകാശ സംഘടനയാണ് പെറ്റ. മൃഗങ്ങള്‍ നമുക്ക് ഭക്ഷിക്കാനുള്ളതോ, ധരിക്കാനുള്ളതോ, പരീക്ഷണത്തിനുള്ളതോ, വിനോദത്തിനുള്ളതോ, മറ്റേതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യാനുള്ളതോ അല്ല എന്നതാണ് പെറ്റയുടെ ആദര്‍ശവാക്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :