പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം; തീവ്രത 6.8

പോര്‍ട്ട് മോറസ്ബി| Last Modified വെള്ളി, 1 മെയ് 2015 (18:24 IST)
പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലത്തിന് പിന്നാലെ ദ്വീപില്‍ സുനാമി മുന്നറിയിപ്പും നല്കിയിട്ടുണ്ട്. ആളപായമോ നാശഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ
ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ റിക്‌ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പോര്‍ട്‌ബ്ലയറിന് 135 കിലോമീറ്റര്‍ തെക്കു - പടിഞ്ഞാറ്‌ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആന്‍ഡമാനില്‍ ഉണ്ടായ ഭൂചലനത്തില്‍ അതേസമയം, ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായോ എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകള്‍ ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :