കറാച്ചി|
VISHNU N L|
Last Modified ബുധന്‍, 13 മെയ് 2015 (18:28 IST)
പാകിസ്ഥാനിലെ കറാച്ചിയില്‍ ബസിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് തെളിവുകള്‍. സംഭവസ്ഥലത്തുനിന്ന് ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ടുള്ള ഐഎസ് ലഘുലേഖ കണ്ടെടുത്തു. ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ലഘുലേഖയില്‍ പറയുന്നത്.
ഇന്നു രാവിലെയാണ് കറാച്ചിൽ ബസിനുനേരെ ഭീകരാക്രമണമുണ്ടായത്. ഇതിൽ 47 പേർ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ ആറംഗസംഘം ബസ് തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു.
പാകിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍ പെട്ട പിന്നോക്ക വിഭാഗമായ ഇസ്മായില്‍ മുസ്ലീങ്ങള്‍ക്ക് നേരെയായിരിന്നു ആക്രമണം ഉണ്ടായത്. ഷിയ മുസ്‌ലിം വിഭാഗത്തിന്‍റെ ആരാധനാ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം
പത്തു മിനിട്ടോളം വെടിവയ്പ്പ് നീണ്ടുനിന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 16 പേര്‍ സ്ത്രീകളാണ്. നേരത്തെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. പാക് താലിബാന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിനാല്‍ അവരുടെ പങ്ക് തള്ളിക്കളയാനാകില്ല. അതേസമയം ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘട്ടനത്തിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.