പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് 'മനുഷ്യകവച' സംരക്ഷണം

കറാച്ചി| vishnu| Last Updated: വെള്ളി, 6 മാര്‍ച്ച് 2015 (12:44 IST)
പാകിസ്താനിലെ കറാച്ചിയില്‍ ഹോളി ആഘോഷങ്ങള്‍ നടത്തിയ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യ കവചമൊരുക്കി വിദ്യാര്‍ഥികള്‍ വ്യത്യസ്തരായി. കറാച്ചിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്കാണ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍സ്റ്റുഡന്‍സ് ഫെഡറേഷന്‍( എന്‍എസ്എഫ്) മനുഷ്യ കവചമൊരുക്കിയത്.

പാകിസ്താനിലെ വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനാണ് തങ്ങള്‍ മനുഷ്യചങ്ങലയിലൂടെ ശ്രമിച്ചതെന്ന് എന്‍എസ്എഫ് പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെയും ഇമെയിലുകളിലൂടെയും എന്‍എസ്എഫ് വ്യാപക പ്രചാരണവും നടത്തിയിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :