അരയ്‌ക്ക് കീഴെ തളര്‍ന്ന കുറ്റവാളിയെ തൂക്കിലേറ്റാനൊരുങ്ങി പാകിസ്‌താന്‍

ഇസ്ലാമാബാദ്‌| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (17:50 IST)
അരയ്‌ക്ക് കീഴെ തളര്‍ന്ന കുറ്റവാളിയെ പാകിസ്‌താന്‍ തൂക്കിലേറ്റാനൊരുങ്ങുന്നു. കൊലപാതക കേസില്‍ പിടിയിലായ അബ്‌ദുല്‍ ബാസിതി(43)നെയാണ്‌ പാക്‌ തൂക്കിലേറ്റാനൊരുങ്ങുന്നത്‌.

ജയിലിലായ ശേഷം രോഗം ബാധിച്ച്‌ അരയ്‌ക്ക് താഴോട്ട്‌ തളര്‍ന്ന ഇയാളെ ബുധനാഴ്‌ചയാണ്‌ തൂക്കിലേത്തുന്നത്‌. ഇത്‌ മൂന്നാംതവണയാണ്‌ ബാസിതിന്റെ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കുന്നത്‌.

നേരത്തെ ജൂലായ്‌ 29, സപ്‌തംബര്‍ 22 തീയതികളില്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കല്‍ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ മരവിപ്പിച്ചിരുന്നു.


തൂക്കിക്കൊലയ്‌ക്കുള്ള വിലക്ക്‌ കഴിഞ്ഞ വര്‍ഷം നീക്കിയിരുന്നു. ഇതിന്‌ ശേഷം തൂക്കിലേറ്റുന്ന 300-ാമത്തെ കുറ്റവാളിയാകണ്‌ ഇയാളെന്ന്‌ മനുഷ്യാവകാശ സംഘടന അറിയിച്ചു.

ഇത്തവണയും ശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്‌ മനുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷന്‍ സോറ യൂസുഫ്‌ തിങ്കളാഴ്‌ച പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്‌ കത്തയച്ചിട്ടുണ്ട്‌. 2009 മെയിലാണ്‌ ബാസിതിനെ ജയിലിലടച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :