ഭീകരതയോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ വേണ്ടതുചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഭീകരതയോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ വേണ്ടതുചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

 America , paksitan , india , jim mattis , ഭീകരവാദം , ജിം മാറ്റിസ് , ഡോണൾഡ് ട്രംപ് , പാകിസ്ഥാന്‍ , ഇന്ത്യ
വാഷിംഗ്ടണ്‍| jibin| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (20:40 IST)
ഭീകരവാദം സംബന്ധിച്ച് പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഭീകരതയെ അനുകൂലിക്കുന്ന ശൈലി പാകിസ്ഥാന്‍ മാറ്റിയില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും. അവര്‍ക്കെതിരെ എന്തണോ ചെയ്യേണ്ടത് അത് ഞങ്ങള്‍ ചെയ്യുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കി.

പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്‌ക്കാകും. അവശ്യമായ എന്തു നടപടിയെടുക്കാനും പ്രസിഡന്റ് ‍ഡൊണൾഡ് ട്രംപ് ഒരുക്കമാണ്. നമ്മുടെ ശ്രമങ്ങൾ പരാജയപ്പെട്ടാൽ മാത്രമാകും അത്. പാകിസ്ഥാനെതിരെ 'വേണ്ടതെന്താണോ അത് ചെയ്യും' എന്നും മാറ്റിസ് പറഞ്ഞു.

നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തി, അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന ബന്ധം ഇല്ലാതാക്കിയും പാകിസ്ഥാനെതിരെ നീങ്ങുമെന്ന് ജിം മാറ്റിസ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ അദ്ദേഹം രംഗത്ത് എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :