പാകിസ്ഥാനില്‍ താലിബാൻ ആക്രമണം: വിദേശ അംബാസഡർമാർ കൊല്ലപ്പെട്ടു

നവാസ് ഷെരീഫ് , പാകിസ്ഥാന്‍ , താലിബാൻ ആക്രമണം , വിദേശ അംബാസഡർമാർ കൊല്ലപ്പെട്ടു
ഇസ്‍ലാമാബാദ്| jibin| Last Modified വെള്ളി, 8 മെയ് 2015 (16:52 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലക്ഷ്യം വെച്ച് പാക് താലിബാൻ നടത്തിയ ആക്രമണത്തിൽ നോർവെ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നോര്‍വേ അംബാസഡര്‍ ലെയ്ഫ് എച്ച് ലാര്‍സെന്‍, ഫിലിപ്പീന്‍സ് അംബാസഡര്‍ ഡോമിംഗോ ഡി ലുസെനാറിയോ ജൂനിയര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍
ഭീകരര്‍ തകര്‍ക്കുകയായിരുന്നു. വടക്കൻ പാക്കിസ്ഥാനിലെ നള്‍ട്ടാര്‍ താഴ്വരയിലാണു സംഭവം നടന്നത്.

പാകി സൈന്യത്തിന്റെ എംഐ17 എന്ന ഹെലികോപ്റ്ററാണ് ആക്രമണത്തിൽ തകർന്നത്. പതിനൊന്ന് വിദേശികളും ആറു പാകിസ്ഥാനികളും ഉൾപ്പെടെ പതിനേഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഷെരീഫ് ഉണ്ടെന്ന ധാരണയില്‍ ആദ്യത്തെ
ഹെലികോപ്റ്റർ ഭീകരര്‍ തകര്‍ക്കുകയായിരുന്നു.

ഗിൽജിറ്റ് ജില്ലയിലെ സൈനിക സ്കൂളിൽ കെട്ടിടത്തിനു മുകളിൽ ഹെലികോപ്റ്റർ തകർന്നു വീണത്. അംബാസഡർമാർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടത് വേദനിപ്പിക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ വേദനയില്‍ പങ്കു ചേരുന്നതായും നവാസ് ഷെരീഫ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും

പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :