വിമാനം താമസിപ്പിച്ച മുന്‍ പാക് മന്ത്രിയെ 'ബസില്‍' കയറ്റി വീട്ടിലയച്ചു

   റഹ്മാന്‍ മാലിക്ക് , മുന്‍ പാക് ആഭ്യന്തര മന്ത്രി , കറാച്ചി
കറാച്ചി| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:07 IST)
കറാച്ചി വിമാനത്താവളത്തില്‍ വൈകിയെത്തിയ മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെ യാത്രക്കാര്‍ തെറി കൊണ്ട് പുളകിതനാക്കി. റഹ്മാന്‍ മാലിക്ക് എത്താത്തതിനെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂറോളം താമസിച്ചതാണ് മുന്‍ പാക് ആഭ്യന്തര മന്ത്രിക്ക് വിനയായത്.

വിമാനം പുറപ്പടേണ്ട സമയമായിട്ടും പുറപ്പെടാതിരുന്നതിന് കാരണം അന്വേഷിച്ച യാത്രക്കാരോട് സാങ്കേതിക തകരാര്‍ ആണെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്ന് യാത്രക്കാര്‍ മുഷിഞ്ഞപ്പോള്‍ ആണ് ആരോ സത്യം യാത്രക്കാരോട് പറഞ്ഞത്. റഹ്മാന്‍ മാലിക്കിനെ കാത്തുകിടക്കുകയാണ് വിമാനമെന്ന് മനസിലാക്കിയ യാത്രക്കാര്‍ എയറോബ്രിഡ്ജിന്‍റെ കവാടത്തില്‍ തടിച്ചുകൂടുകയും മാലികിനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.

ഇതിനിടെ വിമാനത്തിലേക്കു കയറാനായി എത്തിയ മാലിക്കിനെ യാത്രക്കാര്‍ തെറി കൊണ്ട് പുളകിതനാക്കുകയായിരുന്നു. എന്താ നിങ്ങള്‍ ദൈവമാണോ? ബസ് പിടിച്ച് പോവാന്നതായിരിക്കും നല്ലതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. മാലിക് സാബ്, നിങ്ങള്‍ സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നു. 250 യാത്രക്കാരെയാണ് താങ്കള്‍ക്കുവേണ്ടി വന്നത് നിങ്ങള്‍ മാപ്പു പറയണം. ഇതിനു പകരമായി 68 വര്‍ഷം ഞങ്ങള്‍ക്കു കിട്ടിയായാലും മതിയാവില്ലെന്നാണ് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞത്.

യാത്രക്കാരോട് ക്ഷമാപണം നടത്താന്‍ മാലിക്ക് ശ്രമിച്ചെങ്കിലും നിങ്ങള്‍ മന്ത്രിയല്ലെന്നായിരുന്നു യാത്രക്കാര്‍ പറഞ്ഞത്. ഗേറ്റ് അടക്കൂ എന്നിട്ട് വിമാനം ഇസ്ലാമാബാദിലേക്കു പറക്കട്ടെ റഹ്മാന്‍ മാലിക്കിനെ ഞങ്ങള്‍ പിടിച്ചു പുറത്തെറിഞ്ഞിരിക്കുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :