പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; 31പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയര്‍ന്നേക്കും - മരിച്ചവരില്‍ കുട്ടികളും

ബലൂചിസ്താന്‍, ബുധന്‍, 25 ജൂലൈ 2018 (15:45 IST)

 pakistan , elections 2018 , 31 dead , suicide blast , blast , ഭീകരര്‍ , പാകിസ്ഥാന്‍ , ഇന്ത്യ , ചാവേര്‍ ആക്രമണം

പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പിനിടെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

ബലൂചിസ്താനിലെ ക്വേട്ടയിലാണ് ബുധനാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. പ്രദേശത്തെ ക്വേട്ടയിലെ എന്‍.എ-260 മണ്ഡലത്തിലാണ് 11 മണിയോടെ ചാവേര്‍ പൊട്ടിത്തെറിച്ചത്. പോളിംഗ് സ്‌റ്റേഷനിലേക്ക് കയറാനെത്തിയ ചാവേറിനെ പൊലീസുകാര്‍ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകൾ നിർവീര്യമാക്കി. മരിച്ചവരില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചത്ത എരുമയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്; യുപിയില്‍ ആള്‍ക്കൂട്ടം യുവാക്കളെ തല്ലിച്ചതച്ചു - ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ഇന്ത്യക്ക് നാണക്കേടായി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമങ്ങള്‍ തുടരുന്നു. ചത്ത എരുമയെ കടത്തി ...

news

സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!

ക്ഷണിക്കാതെ വീട്ടിലേക്ക് എത്തിയ അതിഥിയെക്കണ്ട് ആശ്ചര്യപ്പെട്ട് യുവതിയിട്ട ഫേസ്‌ബുക്ക് ...

news

മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ ഇനി സർക്കാർ വെബ്സൈറ്റിൽ

മുഖ്യമന്തി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ...

news

കീഴാറ്റൂർ ബൈപ്പാസ്: അലൈൻ‌മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രം

കീഴാരൂരിലെ ബൈപ്പാസ് നിർമ്മാണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ. ...

Widgets Magazine