അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി, തുടര്‍ന്ന് ഫേസ്‌ബുക്ക് ലൈവില്‍ വന്നു - ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

ലോ​സ് ആ​ഞ്ച​ല​സ്, ചൊവ്വ, 6 മാര്‍ച്ച് 2018 (12:47 IST)

 Oscars 2018 , Best Actress trophy 'stolen at party' , Terry Bryant , ഓ​സ്ക​ർ , ടെ​റി ബ്ര​യാ​ന്‍റ് , ഫോട്ടോഗ്രാഫര്‍ , പൊലീസ്

പു​ര​സ്കാ​രം മോഷ്‌ടിച്ചയാളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

മി​ക​ച്ച ന​ട​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേടിയ ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓ​സ്ക​ർ ശി​ൽ​പ​മാ​ണ് ബ്ര​യാ​ന്‍റ് തന്ത്രപരമായി കൈക്കലാക്കിയത്. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​നു ശേ​ഷം ന​ട​ന്ന ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്നിനിടെയാണ്  ബ്ര​യാ​ന്‍റ് ശി​ൽ​പം മോഷ്‌ടിച്ചത്.

ശില്‍പം കൈക്കലാക്കിയ ബ്രയാന്റ് ഫേസ്‌ബുക്ക് ലൈവില്‍ എത്തുകയും സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് പു​ര​സ്കാ​ര ജേ​താ​ക്കള്‍ എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ സെക്ഷനിലും ഇയാള്‍ പോസ് ചെയ്‌തു.

ബ്രയാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഫോട്ടോഗ്രാഫര്‍ വിവരം അധികൃതരെ അറിയിച്ചതോടെയാണ് മോഷണവിവരം പുറത്തായത്. ഇയാളെ ലോ​സ് ആ​ഞ്ച​ല​സ് പൊലീസിന് കൈമാറിയ അധികൃതര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്‌തു.

അ​റ​സ്റ്റ് രേഖപ്പെടുത്തിയ ശേഷം  20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ബ്രയാന് ജാ​മ്യം അനുവദിച്ചു. അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും പൊലീസ് നി​ർ​ദേ​ശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമ്മ്യൂണിസ്റ്റ്കാരനെ കൊല്ലണം, നശിപ്പിക്കണം! - ബിജെപിയുടെ നയം പരസ്യമാക്കി നേതാവ്

രാജ്യത്ത് കമ്മ്യൂണിസ്റ്റ്കാരെ ഇല്ലാതാക്കുകയെന്ന ദൌത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

news

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ടയാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി ...

news

ബിജെപിയുടെ പണക്കൊഴുപ്പ് മാത്രമല്ല അതിന് കാരണം: തുറന്നു പറഞ്ഞ് എം എ ബേബി

ഇടതു കോട്ടയായിരുന്ന ത്രിപുരയിലെ ബിജെപിയുടെ ജയം അവിശ്വസനീയമാണ്. ഇത്ര വലിയൊരു തോല്‍‌വി ...

news

സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാകില്ലെന്ന് മാനേജ്മെന്റ്

കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം ശമ്പളം ...

Widgets Magazine