സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!

സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!

Rijisha M.| Last Updated: ബുധന്‍, 25 ജൂലൈ 2018 (14:39 IST)
ക്ഷണിക്കാതെ വീട്ടിലേക്ക് എത്തിയ അതിഥിയെക്കണ്ട് ആശ്ചര്യപ്പെട്ട് യുവതിയിട്ട ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒറഗന്‍ യുവതിയുടെ വീട്ടിലാണ് സംഭവം. കേട്ടാൽ അരും ഒന്ന് ഞെട്ടും. ഒരു സിംഹം. അതും വീട്ടിൽ വന്ന് ആറ് മണിക്കൂറിൽ കൂടുതൽ സോഫയിൽ കിടന്ന് ഉറങ്ങിയതിന് ശേഷമാണ് താരം വീട് വിട്ട് പോയത്.

ജൂലൈ എട്ടിന് ലോറൻ ടെയ്‌ലറുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. ടെയ്‌ലറിന്റെ വീടിന് പുറക് വശത്തുള്ള കുളത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ശേഷം പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് കടക്കുകയായിരുന്നു എന്ന് ടെയ്‌ലർ ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്‌റ്റിന് ഇതിനോടകം തന്നെ 21000 പേർ ലൈക്കുചെയ്യുകയും പങ്കിടുകയും ചെയ്‌തു.

സിംഹം ഉറങ്ങുന്നതും സോഫയിൽ കിടക്കുന്നതുമായ ചിത്രങ്ങളും വീഡിയോയും പോസ്‌റ്റിനൊപ്പം ടെയ്‌ലർ പങ്കിട്ടിട്ടുണ്ട്. വീടിനുള്ളിലേക്ക് കയറിയ സിംഹത്തിനെ കണ്ട ടെയ്‌ലറുടെ റൂമിലുള്ളയാൾ അലറുകയും അത് കേട്ട് സിംഹം കുറച്ച് ഭയപ്പെടുകയും ചെയ്‌തു. അതിന് ശേഷം സോഫയുടെ കീഴിലേക്ക് ഒളിക്കുകയും ചെയ്‌തെന്നും കുറിപ്പിൽ പറയുന്നു.

ഉറങ്ങിയ സിംഹത്തെ ഉണർത്താൻ ടെയ്‌ലർ ശ്രമിച്ചെങ്കിലും "അവളുടെ കണ്ണുകൊണ്ട് അവർ സംസാരിച്ചെന്ന്" ടെയ്‌ലർ പറയുന്നു. ഞാനും തിരികെ അവളെ സ്‌നേഹപൂർവ്വം നോക്കുകയും കണ്ണിറുക്കുകയും ചെയ്‌തു. ശേഷം സിംഹം ഉറങ്ങാൻ തുടങ്ങി. അവൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും തിരികെ പോകാനുള്ള താൽപ്പര്യം കുറയുകയും ചെയ്‌തു എന്നും ടെയ്‌ലർ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :