അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?

വാഷിംഗ്ടൺ, ബുധന്‍, 10 ജനുവരി 2018 (13:53 IST)

Donald Trump , Oprah Winfrey , US , US President , ഓപ്ര വിന്‍ഫ്രി , അമേരിക്കൻ പ്രസിഡന്‍റ് , ഡൊണാള്‍ഡ് ട്രംപ്

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമോ ? തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്ക് ജനങ്ങളെ നയിച്ചിരിക്കുന്നത്. 
 
ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുമായിരുന്നു ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം. ഈ ഒരൊറ്റ പ്രസംഗം നിറഞ്ഞ സദസിനെ ഏറെ വൈകാരികമാക്കിയെന്നായിരുന്നു യുഎസിലെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.  "ഓപ്ര ഫോർ പ്രസിഡന്‍റ്' എന്ന തരത്തിലുള്ള ഹാഷ്ടാഗ് കാംപെയ്നുകളും ഇതിനോടകം സജീവമായി.
 
അതേസമയം, ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്റാകില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തനിക്ക് വിൻഫ്രിയെ നന്നായി അറിയാമെന്നും അവർ അത്തരമൊരു കാര്യത്തിന് മുതിരില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല വിൻഫ്രി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ‘അടികൊള്ളു’മെന്നും തമാശ രൂപേണ ട്രംപ് പറഞ്ഞു.  
 
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഒരു തരത്തിലുള്ള പദ്ധതിയുമില്ലെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയും എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങളുടെ പോക്കെന്ന് സിഎൻഎൻ‌ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ വിന്‍ഫ്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് Us Oprah Winfrey Donald Trump Us President

വാര്‍ത്ത

news

എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് നടി പാർവതി ...

news

ഗോപാലസേനയ്ക്ക് മുന്നിൽ കീഴടങ്ങില്ല: കയ്യേറ്റക്കാർക്ക് മറുപടിയുമായി ബൽറാം

തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ...

news

വി ടി ബല്‍റാമിന് നേരെയുണ്ടായ കയ്യേറ്റം; നാളെ യുഡി‌എഫ് ഹര്‍ത്താല്‍

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിക്ക് ജാമ്യം - ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണം

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എംപിയുമായ സുരേഷ് ...