ചുടുരക്തമുള്ള ആദ്യത്തെ മീനിനെ കണ്ടെത്തി !

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 15 മെയ് 2015 (17:57 IST)
സമുദ്രമത്സ്യങ്ങളുടെ ഗണത്തില്‍ ചുടുരക്തമുള്ള മത്സ്യത്തെ കണ്ടെത്തി. ഓപ്പ അഥവ മുണ്‍ഫിഷ് എന്ന മീനിനാണ് ചൂടുരക്തമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ജേണല്‍ ഓഫ് സയന്‍സിലാണ് ചുടുരക്തമുള്ള മത്സ്യത്തെ കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്തത്.

മീനുകളും ഉരഗ വര്‍ഗത്തില്‍പ്പെട്ട പാമ്പുകളും മറ്റുമാണ് ശീത രക്തമുള്ള ജീവികള്‍ മനുഷ്യനും മറ്റു സസ്തനികളും പക്ഷികളുമാണ് ശരീരത്തില്‍ ചുടുരക്തം ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ ഈ ധാരണകളെയൊക്കെ തകര്‍ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. കടലിന്റെ ആഴങ്ങളില്‍ മാത്രം കാണപ്പെടുന്ന മത്സ്യയിനമാണ് ഓപ്പ. സ്‌ക്വിഡകള്‍ പോലെയുള്ള വലിയ ഇരകലെയാണ് ഇത് വേട്ടയാടുന്നത്. കടലിന്റെ അടിത്തട്ടില്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനായി പ്രത്യേക ആകൃതിയിലുള്ള ചിറകുകള്‍ളും ഇവയ്ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :